ആമസോൺ പ്രൈമിൽ പുതിയ സിനിമകളും ഇതിന്റെ ഭാഗമായി വരുന്നുണ്ട്. 

മുംബൈ: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ വമ്പൻ വിലക്കിഴിവിന്റെയും പുത്തൻ പുതിയ ഉൽപ്പന്നങ്ങളുടെയും മേള വരുന്നു. ജൂലൈ 26 നും 27 നുമാണ് പ്രൈം ഡേ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. വമ്പൻ ബ്രാന്റുകളുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും പുതിയ ഉൽപ്പന്നങ്ങൾ ഈ ദിവസങ്ങളിൽ പുതുതായി വിപണിയിലിറക്കും.

സാംസങ്, ഷവോമി, ബോട്ട്, ഇൻറൽ, വിപ്രോ, ബജാജ്, യൂറേക്ക ഫോർബ്സ്, അഡിഡാസ്, തുടങ്ങിയ ബ്രാന്റുകളിൽ നിന്നായി 300 ഓളം പുതിയ ഉൽപ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുക.

ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നിന്നായി 2000ത്തോളം പുതിയ ഉൽപ്പന്നങ്ങളും വിപണിയിലെത്തും. ആക്ഷൻ പ്രോയിൽ നിന്നുള്ള ഇലക്ട്രോണിക്സ്, നാവ്‌ലികിൽ നിന്നുള്ള ഫാഷൻ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, പച്ചക്കറി, ഖാദി തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ പ്രൈം ഡേ സെയിലിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

ആമസോൺ പ്രൈമിൽ പുതിയ സിനിമകളും ഇതിന്റെ ഭാഗമായി വരുന്നുണ്ട്. ഹിന്ദിയിൽ നിന്നുള്ള തൂഫാൻ, മലയാളത്തിൽ മാലിക്, കന്നഡയിൽ ഇക്കദ്, തമിഴിൽ നിന്നുള്ള സർപട്ട പരമ്പരൈ എന്നീ സിനിമകൾ റിലീസിനായി കാത്തിരിക്കുന്നവയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona