Asianet News MalayalamAsianet News Malayalam

ഇനി ഡെബിറ്റ് കാര്‍ഡ് വേണ്ട, ഷോപ്പിംഗിനായി ആമസോണ്‍ പുതിയ സംവിധാനം ഒരുക്കി

ആമസോൺ ഉപഭോക്താക്കൾക്കായി മികച്ച സേവനങ്ങൾ നൽകാൻ ഞങ്ങൾ സ്ഥിരമായി പരിശ്രമിച്ചുകൊണ്ടേയിരിക്കും. ആമസോൺ പേ യുപിഐ ആമസോണിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ആമസോൺ പേ ഡയറക്ടർ, വികാസ് ബൻസാൽ അഭിപ്രായപ്പെട്ടു. 

amazon's implement new upi payment system
Author
Thiruvananthapuram, First Published Feb 28, 2019, 2:58 PM IST

തിരുവനന്തപുരം: ഷോപ്പിംഗ്,  ദൈനംദിന ആവശ്യങ്ങൾ, ബിൽ പേയ്‌മെന്റുകൾ, റീചാർജ് എന്നിവ എളുപ്പത്തിൽ  സാധ്യമാക്കാന്‍ ആമസോണ്‍ പുതിയ സംവിധാനം അവതരിപ്പിച്ചു. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സുഗമമായി ഉപയോഗിക്കാവുന്ന പുതിയ യുപിഐ സേവനത്തിന്‍റെ പേര് ആമസോണ്‍ പേ എന്നാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് ഉപയോഗം പൂർണമായും ഒഴിവാക്കാം. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ആമസോൺ ഉപഭോക്താക്കൾക്ക് യുപിഐ ഐഡി നൽകുന്നത്. 

ആമസോൺ ഉപഭോക്താക്കൾക്കായി മികച്ച സേവനങ്ങൾ നൽകാൻ ഞങ്ങൾ സ്ഥിരമായി പരിശ്രമിച്ചുകൊണ്ടേയിരിക്കും. ആമസോൺ പേ യുപിഐ ആമസോണിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ആമസോൺ പേ ഡയറക്ടർ, വികാസ് ബൻസാൽ അഭിപ്രായപ്പെട്ടു. 

ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിച്ചു പണ ഉപയോഗം കുറക്കുവാനും ആമസോൺ യുപിഐലൂടെ സാധിക്കും.  ആൻഡ്രോയിഡ് മൊബൈൽ ഫോണിൽ നിന്നും ആമസോൺ ലോഗ് ഇൻ ചെയ്തശേഷം ഷോപ് ചെയ്യാൻ പേയ്മെന്റ് മാർഗ്ഗമായി യുപിഐ തിരഞ്ഞെടുക്കാം. 

Follow Us:
Download App:
  • android
  • ios