Asianet News MalayalamAsianet News Malayalam

20 കിലോയുടെ സ്വർണ്ണ കിരീടം! ലാൽബാഗ്‌ച രാജയ്ക്ക് അനന്ത് അംബാനിയുടെ സമ്മാനം

കഴിഞ്ഞ വർഷം മുകേഷ് അംബാനി ലാൽബാഗ്‌ച രാജയ്ക്ക് നോട്ട് മാലയായിരുന്നു സമ്മാനിച്ചത്. 

Anant Ambani Donates 20-Kg Gold Crown To Mumbai's Lalbaugcha Raja Ahead Of Ganesh Chaturthi
Author
First Published Sep 6, 2024, 1:26 PM IST | Last Updated Sep 6, 2024, 1:26 PM IST

വിനായക ചതുർത്ഥിയാണ് നാളെ, ഉത്തരേന്ത്യയിൽ വലിയ ആഘോഷമാണ്  ഗണേശചതുർത്ഥി ദിനത്തിൽ നടക്കാറുള്ളത്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി മുംബൈയിലെ ലാൽബാഗ്‌ച രാജയ്ക്ക് 20 കിലോയുടെ സ്വർണ്ണ കിരീടം സമ്മാനിച്ചിരിക്കുകയാണ്. 

അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്നാണ് 15 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം സ്വർണ്ണ കിരീടം നൽകിയത്. കഴിഞ്ഞ 15 വർഷമായി അനന്ത് അംബാനി ലാൽബാഗ്‌ച രാജ കമ്മിറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാത്രമല്ല, എല്ലാ വർഷവും ഗിർഗാവ് ചൗപാട്ടി ബീച്ചിലെ വിഗ്രഹ നിമജ്ജന ചടങ്ങിൽ അംബാനി കുടുംബം പങ്കെടുൾക്കാറുണ്ട്. റിലയൻസ് ഫൗണ്ടേഷനിലൂടെ, അംബാനി കുടുംബം ലാൽബാഗ്‌ച രാജ കമ്മിറ്റിക്ക് പിന്തുണയും നൽകിയിട്ടുണ്ട്.

 

കൊവിഡിന്റെ സമയത്ത് ലാൽബോഗ്‌ച രാജ കമ്മിറ്റിക്ക് സാമൂഹ്യപ്രവർത്തനങ്ങൾ നടത്താനുള്ള ഫണ്ടിന് ക്ഷാമം വന്നിരുന്നു. ആവശ്യമുള്ള പണം ഇല്ലാതിരുന്ന ആ അസമയത്ത് നന്ത് അംബാനി മുൻകൈയെടുത്ത് കമ്മിറ്റി ധനസഹായം നൽകിയിരുന്നു. അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് 24 ഡയാലിസിസ് മെഷീനുകൾ കമ്മറ്റിക്ക് നൽകിയിരുന്നു. അനന്ത് അംബാനിയെ ലാൽബാഗ്‌ച രാജ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് അഡ്വൈസറായും നിയമിച്ചിട്ടുണ്ട്.

വിനായക ചതുർത്ഥി ആഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഇടമാണ് ലാൽബാഗ്‌ച രാജ. സാധാരണക്കാർ മുതൽ ഒരു സെലിബ്രിറ്റികൾ വരെ ഇവിടെ എത്താറുണ്ട്. കഴിഞ്ഞ വർഷം മുകേഷ് അംബാനി ലാൽബാഗ്‌ച രാജയ്ക്ക് നോട്ട് മാലയായിരുന്നു സമ്മാനിച്ചത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios