Asianet News MalayalamAsianet News Malayalam

132 കോടിയുടെ വൻ കരാറുമായി റിലയൻസ് പവർ; തിരിച്ചുവരവിന്റെ പാതയിൽ അനിൽ അംബാനി

റിലയൻസ് പവർ മൂന്ന് പ്രമുഖ ബാങ്കുകളുടെ കടം തീർക്കുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചില പ്രധാന ഇടപാടുകളിൽ ഒപ്പുവെക്കുകയും ചെയ്തു. 

Anil Ambanis Reliance signs massive  132 crore deal, to sell power project to
Author
First Published Mar 25, 2024, 2:31 PM IST

ക്തമായ തിരിച്ചുവരവ് നടത്തി അനിൽ അംബാനിയുടെ റിലയൻസ് പവർ. മുകേഷ് അംബാനിയുടെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം കഴിഞ്ഞ ഒരാഴ്ചയായി ഓഹരി വിപണിയിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. റിലയൻസ് പവർ മൂന്ന് പ്രമുഖ ബാങ്കുകളുടെ കടം തീർക്കുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചില പ്രധാന ഇടപാടുകളിൽ ഒപ്പുവെക്കുകയും ചെയ്തു. ഇപ്പോൾ, ജെഎസ്ഡബ്ള്യു റിന്യൂവബിൾ എനർജിയുമായി 132 കോടി രൂപയുടെ വൻ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. 

റിപ്പോർട്ടുകൾ പ്രകാരം, അനിൽ അംബാനിയുടെ വാഷ്പേട്ടിലെ കാറ്റാടി വൈദ്യുത പദ്ധതി 28.8 കോടി രൂപ വരുമാനവും 30.3 കോടി രൂപ ആസ്തിയും നേടിയിരുന്നു. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് പവർ ഈ സാമ്പത്തിക വർഷാവസാനത്തോടെ കടത്തിൽ നിന്ന് മുക്തമാക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നതിന് വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിക്കും. മാർച്ച് 31 വരെ റിലയൻസ് പവറിന് 700 കോടി രൂപയുടെ കടബാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios