ഐഫോൺ സ്വന്തമാക്കുന്നതിനോ ആപ് സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ വാങ്ങുന്നതിനോ ഉപയോക്താക്കൾക്ക് അവരുടെ പേയ്‌മെന്റ് രീതികൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട് എന്നാണ് ഇതിനർത്ഥം. 

രാജ്യത്ത് കാർഡ് വഴിയുള്ള പേയ്‌മെന്റുകൾ അവസാനിപ്പിച്ച് ആപ്പിൾ (Apple). ആര്‍ബിഐയുടെ (RBI) ഓട്ടോ ഡെബിറ്റ് (Auto debit) നിയമങ്ങളുടെ ഫലമായാണ് ഈ പുതിയ മാറ്റം. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഇന്ത്യയിൽ ആപ്പിൾ ഐഡി ഉപയോഗിച്ച് സബ്‌സ്‌ക്രിപ്‌ഷനുകൾ നടത്തുന്നതിനും ആപ്പുകള്‍ വാങ്ങുന്നതിനും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല.

ഐഫോൺ സ്വന്തമാക്കുന്നതിനോ ആപ് സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ വാങ്ങുന്നതിനോ ഉപയോക്താക്കൾക്ക് അവരുടെ പേയ്‌മെന്റ് രീതികൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട് എന്നാണ് ഇതിനർത്ഥം. കഴിഞ്ഞ മാസം മുതൽ ആപ്പിൾ അതിന്റെ പേയ്‌മെന്റ് രീതികളിൽ ഈ മാറ്റം ചെറിയ രീതിയിൽ ആരംഭിച്ചെങ്കിലും നിലവിൽ രാജ്യത്തുടനീളം നടപ്പാക്കുകയാണ്. 

റിസര്‍വ് ബാങ്ക് നടപ്പാക്കിയ ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ്, കാര്‍ഡ് ടോക്കണൈസേഷന്‍ എന്നീ നടപടികളുടെ ഭാഗമായാണ് ഇപ്പോൾ ആപ്പിൾ കാർഡ് പേയ്‌മെന്റുകൾ നിർത്തിയത്. ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ക്കുള്ള ഉപയോക്താവിന്റെ അനുമതി ആവശ്യമാണ് എന്നാണ് RBI നിർദേശം. ഇതേ തുടര്‍ന്നാണ് ആപ്പിളിന്റെ നടപടി. എന്നാൽ രാജ്യത്തിന് പുറത്തുള്ള ബാങ്ക് നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ച് പണം അടയ്ക്കുന്നതിന് തടസം ഉണ്ടാകില്ല.