പാലക്കാട് ലക്കിടിയിലെ നെഹ്‌റു കോളജ് ഓഫ് ആർക്കിടെക്ചർ (എൻസിഎ), നെഹ്റു അക്കാദമി ഓഫ് ലോയും (എൻഎഎൽ), തൃശൂർ പാമ്പാടിയിലെ നെഹ്റു കോളേജ് ഓഫ് ഫാർമസി എന്നീ കോളേജുകളിൽ ആർക്കിടെക്ചർ, നിയമം, ഫാർമസി കോഴ്‌സുകൾ പഠിക്കാം.

ആർക്കിടെക്ചർ, നിയമം, ഫാർമസി കോഴ്‌സുകൾ സ്ഥിരമായ തൊഴിലവസരങ്ങളും സാധ്യതകളും തുറന്നിടുന്ന കോഴ്സുകളാണ്.

പി. കെ. ദാസ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി (P.K. Das Deemed to be University)യുടെ പ്രൊമേട്ടേഴ്‌സായ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള പാലക്കാട് ലക്കിടിയിലെ നെഹ്‌റു കോളജ് ഓഫ് ആർക്കിടെക്ചർ (എൻസിഎ), നെഹ്റു അക്കാദമി ഓഫ് ലോയും (എൻഎഎൽ), തൃശൂർ പാമ്പാടിയിലെ നെഹ്റു കോളേജ് ഓഫ് ഫാർമസി എന്നീ കോളേജുകൾ ഈ മൂന്നു വിഷയങ്ങളിൽ മികച്ച വിദ്യാഭ്യാസം നൽകുന്നു.

ബിരുദ, ഡിപ്ലോമ കോഴ്‌സുകൾക്ക് നെഹ്‌റു കോളജ് ഓഫ് ആർക്കിടെക്ചർ

കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ(സിഒഎ) അംഗീകാരമുള്ള ഈ കോളേജ് ആഗോള തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, മികച്ച അധ്യാപകർ, അക്കാദമിക സ്വാതന്ത്ര്യം, പ്രമുഖ ആർക്കിടെക്റ്റുകളുമായുള്ള പങ്കാളിത്തം, അക്കാദമിക് ഇതര പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ എന്നിവകൊണ്ട് ശ്രദ്ധിക്കപ്പെടുന്നു.

ഈ മേഖലയിൽ വിദ്യാർഥികളുടെ പഠനത്തിനും നൈപുണ്യ വികസനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

പ്രൊജക്ടർ, വൈറ്റ് ബോർഡ്, ഗ്രീൻ ബോർഡ് തുടങ്ങിയവയുള്ള അതിവിശാലമായ ലെക്ചർ ഹാളുകൾ, അടിസ്ഥാന കാലാവസ്ഥ ഡാറ്റയുടെ പഠനത്തിനും വിലയിരുത്തലിനും സഹായിക്കുന്ന ക്ലൈമറ്റോളജി ലാബുകൾ, കാഡ് സെന്ററായും ലാംഗ്വേജ് ലാബായും പ്രവർത്തിക്കുന്ന കംപ്യൂട്ടർ സെൻറർ, ആധുനിക സൗകര്യങ്ങളോട് കൂടിയ വലിയ കോൺഫറൻസ് റൂം, കൺസ്ട്രക്ഷൻ വർക്ക്‌ഷോപ്പ്, റഫറൻസ് പുസ്തകങ്ങളും ബൃഹത്തായ ഗ്രന്ഥങ്ങളും ജേർണലുകളും ഡിജിറ്റൽ സൗകര്യവുമൊക്കെയുള്ള ലൈബ്രറി, നിർമാണ സാമഗ്രികൾ തരംതിരിച്ച് വച്ചിരിക്കുന്ന മെറ്റീരിയിൽ മ്യൂസിയം, സ്റ്റുഡിയോ, സർവേയിങ്- ലെവലിങ് പരിശീലനം നൽകുന്ന സർവേയിങ് ലാബ്, മോഡൽ മേയ്ക്കിങ് വർക്‌ഷോപ്പ് തുടങ്ങിയ സൗകര്യങ്ങൾ പഠനം എളുപ്പമാക്കുന്നു.

മികച്ച അക്കാദമിക വിജയം വർഷവും ഉറപ്പാക്കുന്ന ഈ കോളേജിലെ വിദ്യാർഥികൾ എല്ലാ വർഷവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ റാങ്ക് ലിസ്റ്റിലും ഇടംപിടിക്കാറുണ്ട്. ഇത്തവണ 2019 - 24 ബാച്ചിലെ നാല് വിദ്യാർഥികളാണ് ബി. ആർക്കിൽ റാങ്ക് കരസ്ഥമാക്കിയത്. വൃന്ദ ആർ. ഉണ്ണി ഒന്നാം റാങ്കും ജോയൽ ബിനോയ്, സഹദ് മുഹമ്മഗദ് എന്നിവർ നാലാം റാങ്കും സനിഗ കെ. ആറാം റാങ്കും നേടി.

ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ (ബി. ആർക്ക്)

അഞ്ച് വർഷം ദൈർഘ്യമുള്ള ബിരുദ കോഴ്സാണ് ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്). ഇതിൽ ആർക്കിടെക്ചറൽ ഡിസൈൻ, കെട്ടിടനിർമാണം, വാസ്തുശിൽപ ചരിത്രം, നഗരാസൂത്രണം, സുസ്ഥിര ഡിസൈൻ, സ്ട്രക്ചറൽ അനാലിസിസ്, കെട്ടിടനിർമാണ സാങ്കേതിക വിദ്യ എന്നിവയെല്ലാം ഉൾപ്പെടുന്നു. എല്ലാ വർഷക്കാർക്കും വേണ്ടി പ്രത്യേക ഡിസൈൻ സ്റ്റുഡിയോകൾ എൻസിഎയിൽ സജ്ജമാക്കിയിട്ടുണ്ട്. കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (കാഡ്), ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് (ബിഐഎം), 3ഡി മോഡലിങ്, ആർക്കിടെക്ചറൽ വിഷ്വലൈസേഷൻ സോഫ്ട് വെയർ എന്നിവയിലെ കോഴ്‌സുകളും പഠിപ്പിക്കുന്നുണ്ട്. ആർക്കിടെക്ചറൽ ബിസിനസ് മാനേജ്‌മെൻറ്, പ്രോജക്ട് മാനേജ്‌മെൻറ്, ഈ പ്രൊഫഷൻറെ നിയമപരമായ വശങ്ങൾ എന്നിവയും കോഴ്‌സിന്റെ ഭാഗമാണ്.

ബിരുദം നേടിയവർക്ക് ആർക്കിടെക്ചർ സ്ഥാപനങ്ങൾ, നഗരാസൂത്രണ ഏജൻസികൾ, നഗരവികസനം, പൈതൃക സംരക്ഷണം, സോണിങ് റെഗുലേഷൻ, കെട്ടിടനിർമാണ ചട്ടം നടപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗവൺമെൻറ് ഏജൻസികളിലും സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളുണ്ട്. കൂടാതെ പ്രോജക്ട് മാനേജർമാർ, കെട്ടിടനിർമാണ സൂപ്പർവൈസർ, സൈറ്റ് ആർക്കിടെക്റ്റുകൾ, പ്രൊഫസർമാർ, ഗവേഷകർ, പുതിയ ഡിസൈനുകളും സുസ്ഥിര മാർഗങ്ങളും ചരിത്രപരമായ സംരക്ഷണ സങ്കേതങ്ങളും നടപ്പാക്കുന്ന കൺസൾട്ടൻറുമാർ എന്നീ റോളികളിലും പ്രവർത്തിക്കാം.

ഡിപ്ലോമ ഇൻ ആർക്കിടെക്ചർ (ഡി. ആർക്ക്)

കെട്ടിട നിർമാണ ഡിസൈനും ആസൂത്രണവുമായി ബന്ധപ്പെട്ട കാതലായ ആശയങ്ങൾ, അടിസ്ഥാന തത്വങ്ങൾ, സാങ്കേതികവും ശാസ്ത്രീയവുമായ സമീപനം എന്നിവയെക്കുറിച്ച് അറിവും ശേഷികളും പകർന്നു നൽകുന്ന മൂന്ന് വർഷ മുഴുനീള സർട്ടിഫിക്കറ്റ് കോഴ്സാണ് ഡിപ്ലോമ ഇൻ ആർക്കിടെക്ച്ചർ. കെട്ടിടത്തിന്റെ രൂപരേഖ, ഘടന, വിന്യാസം എന്നിവയെല്ലാം ഈ കോഴ്സിന്റെ ഭാഗമാണ്.

സർക്കാർ, സ്വകാര്യ മേഖലകളിൽ വൻ തൊഴിലവസരങ്ങളാണ് ഡി. ആർക്ക് പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്. സിവിൽ എൻജിനീയറിങ് വിഭാഗം, കെട്ടിടനിർമാണ കമ്പനികൾ, എയർപോർട്ടുകൾ, ഭവനനിർമാണ വ്യവസായം, റയിൽവേ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഇവർക്ക് തൊഴിലവസരങ്ങളുണ്ട്. ബിൽഡിങ് ഡിസൈനർ, അസിസ്റ്റന്റ് ആർക്കിടെക്റ്റ്, ലേ ഔട്ട് ഡിസൈനർ, ഇന്റീരിയർ ഡിസൈനർ, ഓട്ടോമോട്ടീവ് ഡിസൈനർ, അധ്യാപകൻ തുടങ്ങിയ ജോലികൾ ചെയ്യാം.

നെഹ്‌റു അക്കാമദി ഓഫ് ലോ: വ്യത്യസ്ത നിയമ കോഴ്സുകൾ പഠിക്കാം

നിയമവിദ്യാഭ്യാസ രംഗത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നാണ് നെഹ്‌റു അക്കാദമി ഓഫ് ലോ (എൻഎഎൽ). പാലക്കാട് ലക്കിടിയിൽ 2015 മുതൽ കോളേജ് പ്രവർത്തിക്കുന്നു.

മികച്ച ഫാക്കൽറ്റി, നിയമരംഗത്തെ പ്രൊഫണഷലുകളുമായുള്ള പങ്കാളിത്തം, വൈഫൈ സൗകര്യത്തോട് കൂടിയുള്ള ആധുനിക ക്ലാസ് മുറികൾ, സുസജ്ജമായ മൂട്ട് കോർട്ട് ഹാൾ, പൂർണമായും ഓട്ടോമേറ്റ് ചെയ്ത ഡിജിറ്റൽ ലൈബ്രറി, സൗജന്യ നിയമ സഹായ ക്ലിനിക്ക് എന്നിങ്ങനെ നെഹ്‌റു അക്കാദമി ഓഫ് ലോയെ ആകർഷകമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. 1584 ടൈറ്റിലുകളിലെ 5333 വോളിയങ്ങൾ, 468 റഫറൻസ് പുസ്തകങ്ങൾ, 21 പ്രിന്റ് ജേർണലുകൾ, 1385 ജേർണലുകളുടെ പഴയ പതിപ്പുകൾ എന്നിവ അടങ്ങിയ വിശാലമായ ലൈബ്രറിയാണ് ഇവിടുത്തേത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള നെഹ്റു അക്കാദമി ഓഫ് ലോയുടെ അക്കാദമിക മികവിന്റെ തെളിവാണ് പല വർഷങ്ങളിൽ ഇവിടുത്തെ വിദ്യാർഥികൾ കരസ്ഥമാക്കിയ സർവകലാശാല റാങ്കുകളുടെ റെക്കോർഡ്. സഹ്‌ല ഫർസാന സി. കെ. (ഒന്നാം റാങ്ക്, 2015- 20 ബാച്ച്), ശിൽപ ആർ. (മൂന്നാം റാങ്ക്, 2015- 20 ബാച്ച്), ശ്രീലക്ഷ്മി വി. വാര്യർ (മൂന്നാം റാങ്ക്, 2017 - 22 ബാച്ച്), ദൃശ്യ എം. (മൂന്നാം റാങ്ക്, 2018 ബാച്ച്, മേഘ്‌ന ആർ. ഗുപ്ത (രണ്ടാം റാങ്ക്, 2019 - 2024 ബാച്ച്) എന്നിവർ ബിബിഎ എൽഎൽബി ഓണേഴ്‌സിലെ റാങ്ക് ജേതാക്കളാണ്. എൽഎൽബിയിൽ റാങ്ക് നേടിയത് പൗർണമി എസ്. (ഒന്നാം റാങ്ക്, 2019 - 22 ബാച്ച്), രശ്മി കെ.കെ. (രണ്ടാം റാങ്ക്, 2016 - 19 ബാച്ച്) എന്നിവരാണ്.

എൻഎഎൽ സ്മാർട്ട്: വിദ്യാർത്ഥികളാകും സ്മാർട്ട്

നെഹ്‌റു അക്കാദമി ഓഫ് ലോയെ സ്മാർട്ട് ആക്കുന്നതിനുള്ള അധ്യാപക വിദ്യാർഥി സംരംഭമാണ് എൻഎഎൽ സ്മാർട്ട്. വിദ്യാർഥികളെയും സ്ഥാപനത്തെയും കൂടുതൽ ലക്ഷ്യോന്മുഖമാക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം. വ്യക്തതയുള്ളതും അളക്കാവുന്നതും സാധ്യവും നീതിയുക്തവും ഉത്തരവാദിത്തപൂർണവും സമയബന്ധിതവുമായ ലക്ഷ്യങ്ങൾ കുറിക്കാനും അവ കയ്യെത്തിപ്പിടിക്കാനും നേതൃത്വശേഷി വികസിപ്പിക്കാനും എൻഎഎൽ സ്മാർട്ട് വിദ്യാർഥികളെയും സ്ഥാപനത്തെയും സഹായിക്കുന്നു. 2021 - ൽ ആരംഭിച്ച ഈ സംരംഭം നിരവധി ഉപഫോറങ്ങളുമായി ഒരു സംഘടനയുടെ സ്വഭാവ സവിശേഷതകൾ കൈവരിച്ചിരിക്കുന്നു.

നാൽസോ

ലീഗൽ, പാരലീഗൽ സേവനങ്ങൾ നൽകാനായി വിദ്യാർഥികൾ ആരംഭിച്ചിരിക്കുന്ന സമിതിയാണ് നെഹ്‌റു അക്കാദമി ലീഗൽ സർവീസസ് ഓർഗനൈസേഷൻ(നാൽസോ). നിയമസഹായം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകാനും അവർക്കിടയിൽ നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും നാൽസോ പ്ര വർത്തിക്കുന്നു. നിയമ വിദ്യാർഥികൾക്ക് പ്രായോഗികവും പ്രഫഷണലുമായ പരിശീലനത്തിനുള്ള വേദിയായും നാൽസോ മാറുന്നു.

ബിബിഎ എൽഎൽബി (ഓണേഴ്‌സ്)

ബിസിനിസ് അഡ്മിനിസ്‌ട്രേഷനും നിയമവും ചേർന്ന ഈ കോഴ്‌സിൽ കരാറുകളെ സംബന്ധിച്ച നിയമം, ഭരണഘടന നിയമം, ക്രിമിനൽ നിയമം, കോർപ്പറേറ്റ് നിയമം, രാജ്യാന്തര നിയമം, ബിസിനസ് കമ്മ്യൂണിക്കേഷൻ, അക്കൗണ്ടിങ്, മാർക്കറ്റിങ്, ഫിനാൻസ്, മനുഷ്യ വിഭവശേഷി മാനേജ്‌മെൻറ് എന്നിവ പഠിപ്പിക്കുന്നു.

ബികോം എൽഎൽബി (ഓണേഴ്‌സ്)

നിയമ വിദ്യാഭ്യാസവും വാണിജ്യ വിഷയങ്ങളും ചേർന്നതാണ് ഈ കോഴ്‌സ്. കരാറുകളെക്കുറിച്ചുള്ള നിയമം, ബിസിനസ് നിയമം, ടാക്‌സേഷൻ നിയമം, ഫിനാൻഷ്യൽ അക്കൗണ്ടിങ്, കോസ്റ്റ് അക്കൗണ്ടിങ്, ഇക്കണോമിക്‌സ്, ബിസിനസ് കമ്മ്യൂണിക്കേഷൻ, കോർപ്പറേറ്റ് നിയമം, വാണിജ്യ ഇടപാടുകൾ എന്നിവ ഉൾപ്പെടുന്നു.

എൽഎൽബി

ഭരണഘടന നിയമം, ക്രിമിനൽ നിയമം, കരാർ നിയമം, വസ്തു നിയമം, അഡ്മിനിസ്‌ട്രേറ്റീവ് നിയമം, രാജ്യാന്തര നിയമം, നിയമ ഗവേഷണം, എഴുത്ത് എന്നിവ ഈ ഡിഗ്രി കോഴ്‌സിൽ ഉൾപ്പെടുന്നു.

എൽഎൽഎം

(ക്രിമിനൽ ലോ ആൻഡ് കോൺസ്റ്റിറ്റിയൂഷണൽ ലോ - ഡ്യുവൽ സ്‌പെഷ്യലൈസേഷൻ)

ക്രിമിനൽ സൈക്കോളജി, ഫോറൻസിക് സയൻസ്, ക്രിമിനൽ നടപടിക്രമങ്ങൾ, ക്രിമിനൽ ജസ്റ്റിസ്, പിനോളജി & വിക്റ്റിമോളജി, ലോ ആൻഡ് എത്തിക്‌സ്, നിയമ ഗവേഷണം, ഐപിസി, സിആർപിസി, നാർക്കോട്ടിക്‌സ്, ജുവനൈൽ ജസ്റ്റിസ്, ഭരണഘടനാവാദം: ബഹുസ്വരതയും ഫെഡറലിസവും, മനുഷ്യാവകാശങ്ങൾ, ഇന്ത്യൻ കോൺസ്റ്റിറ്റിയൂഷണൽ ലോ- പുതിയ വെല്ലുവിളികൾ, ജുഡീഷ്യൽ പ്രോസസ്, ഇന്ത്യയിലെ നിയമവും സാമൂഹിക പരിവർത്തനവും, മാസ് മീഡിയ ലോ, ദേശീയ സുരക്ഷ, പബ്ലിക് ഓർഡർ, റൂൾ ഓഫ് ലോ & റിസർച്ച് മെതേഡ് എന്നീ മേഖലകൾ ഉൾക്കൊള്ളുന്നതാണ് എൽഎൽഎം കോഴ്‌സ്.

തൊഴിൽ സാധ്യതകൾ

നിയമ പഠനം പൂർത്തിയാക്കിയവർക്ക് വക്കീലന്മാർ, നിയമ ഉപദേഷ്ടാക്കൾ, നിയമ ഉദ്യോഗസ്ഥർ എന്നീ നിലകളിൽ കോടതികൾ, നിയമ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് നിയമ വകുപ്പുകൾ, ഗവൺമെന്റ് ഏജൻസികൾ, എൻജിഒകൾ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്യാം. അക്കാദമിക, ഗവേഷണ മേഖലകളിലും ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ സാധ്യതയുണ്ട്. ബികോം എൽഎൽബി കഴിഞ്ഞവർക്ക് കോർപ്പറേറ്റ് നിയമം, ടാക്‌സേഷൻ നിയമം, ബാങ്കിങ്, ധനകാര്യ വാണിജ്യ വ്യവഹാരങ്ങൾ, ബൗദ്ധിക സ്വത്തവകാശ നിയമം തുടങ്ങിയ മേഖലകളിലും നിയമ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് നിയമ വകുപ്പുകൾ, അക്കൗണ്ടിങ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവയിലും ജോലി ചെയ്യാം. ടാക്‌സ് കൺസൾട്ടന്റ്, ഫിനാൻഷ്യൽ ലീഗൽ അഡൈ്വസർ, റെഗുലേറ്ററി അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ്, ബിസിനസ് വക്കീൽ തുടങ്ങിയ റോളുകളിലും പ്രവർത്തിക്കാം.

ഫാർമസി കോഴ്സുകൾക്ക് നെഹ്റു കോളേജ് ഓഫ് ഫാർമസി

തൃശൂർ പാമ്പാടിയിലാണ് നെഹ്റു കോളേജ് ഓഫ് ഫാർമസി. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന് കീഴിൽ 2003 - ൽ സ്ഥാപിതമായ ഈ കോളേജിന് യു.ജി.സി.യുടെ ഓട്ടോണമസ് പദവി ലഭിച്ചു.

നാക് (NAAC) എ അക്രഡിറ്റേഷനുള്ള നെഹ്‌റു കോളേജ് ഓഫ് ഫാർമസിക്ക് കേരള യൂണിവേഴ്‌സിറ്റി ഹെൽത്ത് ആൻഡ് സയൻസസിന്റെ കീഴിൽ എ ഗ്രെയ്ഡ് അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. ഈ കോളേജ് ഐഎസ്ഒ 9001:2015 സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ ക്യുഎഎസ് എ ഗ്രേഡ് അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്. ആരോഗ്യ പരിചരണ ഗവേഷണ മേഖലകളിൽ വിജയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളാണ് ഇവിടെയുള്ളത്. യുവി സ്പെക്ട്രോഫോട്ടോമെട്രി, ഫോറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് (എഫ്ടി-ഐആർ), സ്പെക്ട്രോഫ്ളൂറോമെട്രി, എച്ച്പിഎൽസി, ലയോഫിലൈസർ മെഷീൻ, സ്റ്റെബിലിറ്റി ചേംബർ, മൾട്ടി യൂസേജ് യുവി - വിസ് സ്റ്റെബിലിറ്റി ചേംബർ, പ്രൊജക്ഷൻ മൈക്രോസ്‌കോപ്പുകൾ തുടങ്ങിയ നവീന ഉപകരണങ്ങൾ ഇവടെയുണ്ട്.

മികവുറ്റ അദ്ധ്യാപകർ, മരുന്ന് നിർമാണ മേഖലയിലെ വിദഗ്ധരുമായുള്ള പങ്കാളിത്തം, ഗവേഷണ സൗകര്യങ്ങളോട് കൂടിയ ലാബുകൾ, പൂർണ സജ്ജമായ കംപ്യൂട്ടർ ലൈബ്രറി എന്നിവയെല്ലാം നെഹ്റു കോളേജ് ഓഫ് ഫാർമസിയെ ഒരുപടി ഉയരത്തിൽ നിർത്തുന്നു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻഡ് സയൻസസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ എന്നിവയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട ഈ കോളേജിന് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവുമുണ്ട്. എൻജിഐ ടെക്നോളജിക്കൽ ഇൻക്യുബേഷൻ സെന്ററും ഇന്നവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് സെല്ലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്നവേഷൻ കൗൺസിൽ സെൽ നെഹ്റു കോളേജ് ഓഫ് ഫാർമസിയുടെ പ്രത്യേകതയാണ്. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള മെഡിക്കൽ കോളേജായ പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഫാർമസി വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ ട്രെയിനിങ് നൽകുന്നു.വിദ്യാർഥികൾക്ക് വിദേശ കുടിയേറ്റത്തിന് ആവശ്യമായ ടോഫൽ, ഐഇഎൽടിഎസ് പരീക്ഷകൾ വിജയിക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്.

ഫാം. ഡി

ക്ലിനിക്കൽ ഗവേഷണം, ബയോഅവൈലബിലിറ്റി, ഫാർമക്കോവിജിലൻസ്, ഫാർമസി പ്രാക്ടീസുകൾ, ക്ലിനിക്കൽ ഫാർമസി, ക്ലിനിക്കൽ ഫാർമക്കോളജി എന്നിങ്ങനെ പല മേഖലകളിൽ തീവ്ര പരിശീലനം നൽകുന്ന ആറു വർഷ ബിരുദാനന്തര ബിരുദ കോഴ്സാണ് ഡോക്ടർ ഓഫ് ഫാർമസി അഥവാ ഫാം.ഡി. ക്ലിനിക്കൽ, കമ്മ്യൂണിറ്റി അധിഷ്ഠിത തിയറി ക്ലാസുകളും ഡോക്ടർമാരോടൊപ്പമുള്ള ആശുപത്രി വാർഡ് സന്ദർശനങ്ങളുമെല്ലാം അടങ്ങുന്നതാണ് അഞ്ച് വർഷത്തെ പഠനം. ഒരു വർഷം സ്റ്റൈപൻഡോടു കൂടി ആശുപത്രികളിൽ ഇന്റേൺഷിപ്പും ചെയ്യണം. കോഴ്‌സ് കഴിഞ്ഞവർക്ക് ആരോഗ്യ, ഫാർമസ്യൂട്ടിക്കൽ, അധ്യാപന മേഖലകളിൽ വിപുലമായ തൊഴിൽ സാധ്യതകളുണ്ട്. ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ ഫാർമസി ഡയറക്ടർ, ഡ്രഗ് സെയ്ഫ്റ്റി അഡൈ്വസർ, സയന്റിസ്റ്റ്, മെഡിക്കൽ റൈറ്റർ തുടങ്ങി വിവിധ റോളുകളിൽ അവസരങ്ങളുണ്ട്.

ഫാം. ഡി (പിബി)

ആശുപത്രികൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ തുടങ്ങി ഹെൽത്ത്‌കെയർ മേഖലയുടെ അവിഭാജ്യ ഘടകമായി മാറുന്നതിനു വഴിയൊരുക്കുന്ന Pharm.D (Post Baccalaureate) ഈ മേഖലയിൽ ലഭ്യമായ വിവിധ പ്രോഗ്രാമുകളിൽ നിന്ന് വത്യസ്തമാണ്. ഇന്ത്യയിൽ ഇതിന്റെ സ്വീകാര്യത വർധിച്ചുവരുന്നതേയുള്ളുവെങ്കിലും മറ്റ് രാജ്യങ്ങളിൽ നിലവിൽ ഏറെ പ്രസക്തിയുള്ള കോഴ്‌സാണിത്. ഫാർമസിയിലെ ഒരു പ്രൊഫഷണൽ ഡോക്ടറൽ പ്രോഗ്രാമാണ് ഫാം. ഡി (പിബി). മൂന്ന് വർഷം ദൈർഘ്യമുള്ള ഈ കോഴ്‌സിനെ ആറ് സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു. ആദ്യത്തെ നാല് സെമസ്റ്ററുകളിൽ തിയററ്റിക്കലായ അറിവുകൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. അവസാന സെമസ്റ്ററുകളിൽ ഇന്റേൺഷിപ്പും പ്രോജക്റ്റ് വർക്കുകളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രായോഗിക പരിശീലനം, പേഷ്യന്റ് കെയർ, ഒപ്റ്റിമൽ ഡ്രഗ് തെറാപ്പി എന്നിവയ്ക്ക് ഈ പ്രോഗ്രാം പ്രാധാന്യം നൽകുന്നതിനാൽ ഇത് മറ്റ് ഫാർമസി ബിരുദങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.

മരുന്നുകളെക്കുറിച്ചും ഹ്യൂമൻ ഫിസിയോളജിയും മനസിലാക്കുന്നതിന് ആവശ്യമായ നിരവധി വിഷയങ്ങൾ ഉൾപ്പെടുന്നതാണ് Pharm.D (PB) പ്രോഗ്രാം. ഹ്യൂമൻ അനാട്ടമി ആൻഡ് ഫിസിയോളജി, ഫാർമസ്യൂട്ടിക്ക്്‌സ്, മെഡിസിനൽ ബയോകെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ ഓർഗാനിക് കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ ഇനോർഗാനിക് കെമിസ്ട്രി, റെമെഡിയൽ ബയോളജി, പത്തോഫിസിയോളജി,ഫാർമസ്യൂട്ടിക്കൽ മൈക്രോബയോളജി, ഫാർമകോഗ്‌നസി & ഫൈറ്റോഫാർമസ്യൂട്ടിക്കൽസ്, ഫാർമക്കോളജി, ഫാർമക്കോതെറാപ്യൂട്ടിക്‌സ്, ഫാർമസ്യൂട്ടിക്കൽ ജൂറിസ്പ്രൂഡൻസ്, ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷൻസ്, മെഡിസിനൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഹോസ്പിറ്റൽ ഫാർമസി, ക്ലിനിക്കൽ ഫാർമസി, ബയോസ്റ്റാറ്റിസ്റ്റിക്‌സ് & റിസർച്ച് മെത്തഡോളജി, ബയോഫാർമസ്യൂട്ടിക്‌സ് & ഫാർമക്കോകിനറ്റിക്‌സ്, ക്ലിനിക്കൽ ടോക്‌സിക്കോളജി എന്നിവ ഈ കോഴ്‌സിൽ ഉൾപ്പെടുന്നു. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ബി.ഫാം ബിരുദം നേടിയവർക്കാണ് ഈ കോഴ്‌സിൽ പ്രവേശനം ലഭിക്കുന്നത്.

ഫാം. ഡി (പിബി)

ബിരുദധാരികൾക്ക് ഇന്ത്യയിലും വിദേശത്തും ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഡ്രഗ് ഇൻസ്‌പെക്ടർ, അനലിറ്റിക്കൽ കെമിസ്റ്റ്, റിസേർച്ചർ, റീട്ടെയിൽ ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ ഫാർമസി ഡയറക്ടർ, ഹോസ്പിറ്റൽ സ്റ്റാഫ് ഫാർമസിസ്റ്റ്, റിസേർച്ച് സയിന്റിസ്റ്റ്, റെഗുലേറ്ററി അഫയേഴ്‌സ് മാനേജർ, ഫാർമസി ടെക്‌നീഷ്യൻ, ഫാർമസി മാനേജർ തുടങ്ങിയ റോളുകളിൽ പ്രവർത്തിക്കാം. ബയോടെക് സ്ഥാപനങ്ങൾ, റിസേർച്ച് ഏജൻസികൾ, മെഡിക്കൽ ഡിസ്‌പെൻസിങ് സ്റ്റോറുകൾ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ, ആശുപത്രികൾ, കോളേജുകളും സർവകലാശാലകളും, ഹെൽത്ത് സെന്ററുകൾ, ഡ്രഗ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ, ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ, നോൺ പ്രോഫിറ്റ് ഓർഗനൈസേഷനുകൾ എന്നിവിടങ്ങളിൽ ഇവർക്ക് ജോലി ലഭിക്കുന്നതാണ്.

ബി. ഫാം

ബാച്ചിലർ ഓഫ് ഫാർമസി (ബി.ഫാം) നാലു വർഷ ബിരുദ കോഴ്സാണ്. മരുന്ന് നിർമാണം, ആശുപത്രി/ ക്ലിനിക്കൽ കമ്മ്യൂണിറ്റി ഫാർമസി, മരുന്ന് നിർമാണത്തിനുള്ള ഗവേഷണം, ബയോടെക്നോളജി, ഗുണനിലവാര നിയന്ത്രണം എന്നിവയെല്ലാം ബി.ഫാം കോഴ്സ് കൈകാര്യം ചെയ്യുന്നു. പുതിയ മരുന്നുകളുടെ ചേരുവകൾ കണ്ടെത്തുന്ന ഫോർമുലേഷൻ ഡവലപ്മെന്റ്, അനലറ്റിക്കൽ റിസർച്ച്, കമ്മ്യൂണിറ്റി/ഹോസ്പിറ്റൽ ഫാർമസി, മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള റഗുലേറ്ററി അഫയേഴ്സ്, ഫാർമക്കോവിജിലൻസ്, മെഡിക്കൽ കോഡിങ്, മെഡിക്കൽ ഫാർമക്കോളജിസ്റ്റ് എന്നിങ്ങനെ നിരവധി കരിയർ മേഖലകൾ ബി.ഫാംകാരെ കാത്തിരിക്കുന്നു. എം.ഫാം, ഫാം.ഡി, ഹെൽത്ത് കെയർ ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എംബിഎ തുടങ്ങിയ ഉപരി പഠന സാധ്യതകളും ബി.ഫാംകാർക്ക് മുന്നിലുണ്ട്.

എം. ഫാം

ഫാർമസി പഠനവുമായി ബന്ധപ്പെട്ട ബിരുദാനന്തരബിരുദ കോഴ്സാണ് രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് ഫാർമസി അഥവാ എം.ഫാം. ഫാർമസ്യൂടിക്സ്, ഫാർമക്കോഗ്നസി, ഫാർമസി പ്രാക്ടീസ്, റെഗുലേറ്ററി അഫയേഴ്‌സ് എന്നിവയിൽ നെഹ്റു കോളജ് ഓഫ് ഫാർമസി എംഫാം കോഴ്സുകൾ നൽകുന്നു. ഈ കോഴ്സ് കഴിഞ്ഞവർക്ക് സയിന്റിഫിക് ഓഫീസർമാർ, റിസർച്ച് അസോസിയേറ്റുകൾ, പ്രഫഷണൽ കോളജുകളിലെ അധ്യാപകർ തുടങ്ങിയ റോളുകളിൽ പ്രവർത്തിക്കാം. നിർമിച്ച മരുന്നുകളുടെ ശുദ്ധതയും ശക്തിയും വിലയിരുത്തുകയാണ് ലാബുകളിൽ എം.ഫാംകാരുടെ മുഖ്യ ഉത്തരവാദിത്തം. ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്നോളജി വകുപ്പ്, ഐസിഎംആർ പോലുള്ള ഗവേഷണ സംഘടനകളിലും വകുപ്പുകളിലുമായി ഉയർന്ന സ്ഥാനങ്ങളിൽ ജോലി ചെയ്യാം. സ്വകാര്യ മരുന്ന് നിർമാണ കമ്പനികൾ, ലാബുകൾ, ഹെർബൽ മരുന്ന് നിർമാണവും വികസനവും, മറ്റ് ഗവേഷണ വികസന ജോലികൾ, അനലറ്റിക്കൽ കെമിസ്റ്റ്, പ്രൊഡക്ഷൻ കെമിസ്റ്റ്, ഡ്രഗ്സ് ഇൻസ്പെക്ടർ, റഗുലേറ്ററി അഫയേഴ്സ് എന്നിങ്ങനെ എം.ഫാം പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയുള്ള മേഖലകളാണ്. സ്വന്തമായി മരുന്ന് നിർമാണ യൂണിറ്റുകൾ ആരംഭിക്കാം.

ഡി. ഫാം

ഫാർമസിയുമായി ബന്ധപ്പെട്ട രണ്ട് വർഷ ബിരുദ ഡിപ്ലോമ കോഴ്സാണ് ഡിപ്ലോമ ഇൻ ഫാർമസി (ഡി. ഫാം). മരുന്ന് നിർമാണവും വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ കോഴ്സ് സഹായിക്കും. ഡി. ഫാം പൂർത്തീകരിക്കുന്നവർക്ക് രജിസ്റ്റേഡ് ഫാർമസിസ്റ്റായി സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യാം. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യക്കും കീഴിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടതാണ് നെഹ്റു കോളജ് ഓഫ് ഫാർമസിയിലെ ഡി.ഫാം കോഴ്സ്. ഡി. ഫാം പൂർത്തിയാക്കുന്നവർക്ക് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യക്ക് കീഴിലുള്ള ഫാർമസിസ്റ്റായി രജിസ്റ്റർ ചെയ്യാം. ഇവർക്ക് മെഡിക്കൽ സ്റ്റോർ തുറക്കാനും രജിസ്റ്റേഡ് ഫാർമസിസ്റ്റായി പ്രാക്ടീസ് ചെയ്യാനുമുള്ള അനുമതി ലഭിക്കും. മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റ്, ടെക്നിക്കൽ സൂപ്പർവൈസർ, കെമിസ്റ്റ്, ഫാർമസിസ്റ്റ്, ക്വാളിറ്റി അനലിസ്റ്റ്, മെഡിക്കൽ പ്രസന്റേറ്റീവുകൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകൾ എന്നീ നിലകളിലും ജോലി ചെയ്യാം.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും - ഫോൺ :7510331777, 7510221777 ഇമെയിൽ: office@ncerc.ac.in, admissions@ncerc.ac.in