Asianet News MalayalamAsianet News Malayalam

എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ്: വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഇടപെടുന്നു

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂവ് ഓഫീസറാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. എടിഎം സര്‍വീസ് ചാര്‍ജ് സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചും രാജ്യത്തെ എടിഎം സേവനങ്ങളുടെ പോരായ്മകളെക്കുറിച്ചു കമ്മിറ്റി വിശദമായി പഠിച്ച് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കും. 

ATM service charge RBI decision
Author
Mumbai, First Published Jun 6, 2019, 3:52 PM IST

മുംബൈ: രാജ്യത്തെ ബാങ്കുകള്‍ എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഇടാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂവ് ഓഫീസറാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. എടിഎം സര്‍വീസ് ചാര്‍ജ് സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചും രാജ്യത്തെ എടിഎം സേവനങ്ങളുടെ പോരായ്മകളെക്കുറിച്ചു കമ്മിറ്റി വിശദമായി പഠിച്ച് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കും. 

പൊതുജനത്തിന്‍റെ എടിഎം ഉപയോഗത്തില്‍ വര്‍ധനവുണ്ട്. അതിനാല്‍ തന്നെ എടിഎം ചാർജുകളും ഫീസും മാറ്റാൻ നിരന്തരം ആവശ്യപ്പെമുയരുന്നതായും റിസര്‍വ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എടിഎം സര്‍വീസ് ചാര്‍ജിനെക്കുറിച്ച് പഠിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

Follow Us:
Download App:
  • android
  • ios