മുംബൈ: രാജ്യത്ത് മൂന്ന് മാസം മുതൽ 10 വയസ് വരെയുള്ള വളർത്തുനായകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്. നാടൻ പട്ടികൾക്കും വിവിധ ബ്രീഡുകളിൽ ഉള്ളവയ്ക്കും ക്രോസ് ബ്രീഡുകൾക്കുമെല്ലാം ഇൻഷുറൻസ് ഉറപ്പാക്കാനാവും.

പ്രീമിയം തുക 315 മുതലാണ് ആരംഭിക്കുന്നത്. പ്രായം, വലുപ്പം, ലിംഗം, തുടങ്ങി വിവിധ ഘടകങ്ങളെ അപേക്ഷിച്ച് പ്രീമിയം തുകയിൽ വ്യത്യാസം ഉണ്ടാകും. ആർഎഫ്ഐഡി ടാഗുകളുള്ള പട്ടികൾക്ക് പോളിസിയിൽ അഞ്ച് ശതമാനം ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

വൈദ്യ പരിശോധനാ ഫലം നിർബന്ധമല്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മൃഗങ്ങൾക്ക് അടിയന്തിര വൈദ്യ സഹായം ലഭിക്കുന്നതിനടക്കം പദ്ധതി ഉപകാരപ്പെടുമെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ തപൻ സിങ്കൽ പറഞ്ഞു.

പഗ്സ് പോലുള്ള കുഞ്ഞൻ പട്ടികൾ മുതൽ ഗ്രേറ്റ് ഡേൻ പോലുള്ള വലിയ നായകൾക്ക് വരെ പരിരക്ഷ ലഭിക്കും. മൂന്ന് മാസം മുതൽ നാല് വയസ് വരെ പ്രായമുള്ള വലിയ ബ്രീഡുകൾക്കാണ് പദ്ധതിയിൽ അംഗമാകാവുന്നത്. ഏഴ് വയസ് വരെയുള്ള സ്മാൾ, മീഡിയം, ലാർജ് വിഭാഗങ്ങളിലെ പട്ടികൾക്കും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനാവും.

Read Also: നിങ്ങളുടെ വളര്‍ത്തുനായയ്ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കാം