നബിദിനം, കേരളത്തിൽ എത്ര ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും? ബാങ്ക് അവധികൾ അറിയാം 

ദില്ലി: മാസാവസാനത്തേക്ക് സാമ്പത്തിക ഇടപാടുകൾ പ്ലാൻ ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ ഈ മാസം ബാങ്ക് ഇടപാടുകൾ പ്ലാൻ ചെയ്തവരുണ്ടെങ്കിൽ ശ്രദ്ധിക്കുക. നാളെ കഴിഞ്ഞാൽ വരുന്ന നാല് ദിവസം ബാങ്ക് അവധിയാണ്. ഓരോ സംസ്ഥാനത്തിനും അവധികൾ വ്യത്യസ്തമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഉൾപ്പെടെ 16 ബാങ്ക് അവധികളുണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ബാങ്ക് ശാഖകൾ പ്രവർത്തിക്കില്ലെങ്കിലും, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ പ്രവർത്തിക്കുന്നത് തുടരും, ഇത് ബാങ്കിംഗ് ഇടപാടുകൾ നടത്താനും ബാലൻസ് പരിശോധിക്കാനും അവശ്യ ബാങ്കിംഗ് ജോലികൾ നിർവഹിക്കാനും ഇത് ഉപഭോക്താക്കളെ സഹായിക്കും.

ALSO READ: 'യൂട്യൂബ് വീഡിയോ കണ്ടാൽ പണം നൽകാം'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സർക്കാർ

ബാങ്കുകളിലെത്തി 2000 രൂപ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധി സെപ്റ്റംബർ 30 ആണ്. ബാങ്കുകൾ അവധി ആണെങ്കിൽ ഉപഭോക്താക്കൾക്ക് ഈ അവസരം നഷ്ടപ്പെടും അതിനാൽ അവധി ദിനങ്ങൾ അറിഞ്ഞ് കാര്യങ്ങൾ പ്ലാൻ ചെയ്യുക 

2023 സെപ്റ്റംബറിലെ ബാങ്ക് അവധി

സെപ്റ്റംബർ 25: ശ്രീമന്ത ശങ്കരദേവന്റെ ജന്മോത്സവം (അസാമിൽ ബാങ്കുകൾ അടഞ്ഞുകിടക്കും)
സെപ്റ്റംബർ 27: മുഹമ്മദ് നബിയുടെ ജന്മദിനം (ജമ്മുവിലും കേരളത്തിലും ബാങ്കുകൾ അടഞ്ഞുകിടക്കും)
സെപ്റ്റംബർ 28, 2023- നബി ദിനം- അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, തെലങ്കാന, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, റായ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽ ബാങ്ക് അവധി
സെപ്റ്റംബർ 29: ഇന്ദ്രജത്ര- സിക്കിമിലും ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾ അടഞ്ഞുകിടക്കും. നബി ദിനം- ഗാംഗ്‌ടോക്ക്, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം