Asianet News MalayalamAsianet News Malayalam

'യൂട്യൂബ് വീഡിയോ കണ്ടാൽ പണം നൽകാം'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സർക്കാർ

ടാസ്‌ക് അധിഷ്‌ഠിത നിക്ഷേപ തട്ടിപ്പുകൾ ആണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്യുന്ന രീതിയിലും പലരെയും സമീപിക്കുന്നുണ്ട് ഇത്തരം തട്ടിപ്പുകാർ. പാർട്ട് ടൈം ജോലി എന്ന രീതിയിൽ പോലും വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ എത്തുമ്പോൾ ജാഗ്രത പുലർത്താനാണ് സർക്കാർ ആവശ്യപ്പെടുന്നത്.  

online financial scams GOVT shared a video and asked people to report such scams APK
Author
First Published Sep 25, 2023, 11:34 AM IST

ൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ടെലിഗ്രാമിലെ വിവിധ തരത്തിലുള്ള ടാസ്‌ക് അടിസ്ഥാനത്തിലുള്ള നിക്ഷേപ തട്ടിപ്പുകളെക്കുറിച്ചാണ് കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 

എക്‌സിലെ ഗവൺമെന്റിന്റെ സൈബർ സുരക്ഷാ അവബോധ ഹാൻഡിലായ സൈബർ ദോസ്ത് വഴി ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്തോ. യൂട്യൂബിൽ വീഡിയോ കണ്ടാൽ പണം തരാമെന്ന് പറയുന്നതോ, സിനിമ റേറ്റിംഗ് നടത്തിയാൽ പണം നൽകുമെന്ന വാഗ്ദാനം ചെയ്യുന്നതോ, ഹോട്ടലുകൾ റേറ്റ് ചെയ്യണമെന്ന ആവശ്യത്തോടെ എത്തുന്നതോ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പിന്തുടർന്നാൽ പണം നൽകുമെന്ന് പറയുന്നതോ ആയ സന്ദേശങ്ങളെ ശ്രദ്ധിക്കണമെന്നും ഇവ തട്ടിപ്പുകളാണെന്ന് തിരിച്ചറിയണമെന്നും വീഡിയോയിൽ പറയുന്നു. 

ALSO READ: തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇനി വിയർക്കേണ്ട; എളുപ്പ വഴി ഇതാ

ടെലിഗ്രാം, വാട്സ്ആപ് തുടങ്ങിയവയിലൂടെയായിരിക്കും ഈ സന്ദേശങ്ങൾ  ജനങ്ങളെ തേടിയെത്തുക. പകരം പണം വാഗ്ദാനം ചെയ്യുമ്പോൾ പലരും ഈ തട്ടിപ്പിൽ ചെന്ന് ചാടിയേക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും നൽകുക വഴി വലിയ സാമ്പത്തിക തട്ടിപ്പിലേക്കാണ് ഇത് വഴി വെക്കുന്നത്. 

എക്‌സിൽ 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് സൈബർ ദോസ്ത് വഴി സർക്കാർ പങ്കുവച്ചിട്ടുള്ളത്. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികൾ cybercrime.gov.in ൽ ഫയൽ ചെയ്യാനും ഇത് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ടാസ്‌ക് അധിഷ്‌ഠിത നിക്ഷേപ തട്ടിപ്പുകൾ ആണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്യുന്ന രീതിയിലും പലരെയും സമീപിക്കുന്നുണ്ട് ഇത്തരം തട്ടിപ്പുകാർ. പാർട്ട് ടൈം ജോലി എന്ന രീതിയിൽ പോലും വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ എത്തുമ്പോൾ ജാഗ്രത പുലർത്താനാണ് സർക്കാർ ആവശ്യപ്പെടുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios