ഈ സാമ്പത്തിക വർഷത്തിൽ ബാങ്കുമായി നടത്തേണ്ട ഇടപാടുകൾ ഉണ്ടെങ്കിൽ അത് വൈകാതെ ചെയ്യുന്നതായിരിക്കും ബുദ്ധി.

സാമ്പത്തിക വർഷത്തിന്റെ അവസാനമാണ് മാർച്ച് മാസം. അതിനാൽത്തന്നെ ഈ സാമ്പത്തിക വർഷത്തിൽ ബാങ്കുമായി നടത്തേണ്ട ഇടപാടുകൾ ഉണ്ടെങ്കിൽ അത് വൈകാതെ ചെയ്യുന്നതായിരിക്കും ബുദ്ധി. മാർച്ചിൽ എട്ട് ദിവസം വരെ ബാങ്കുകൾക്ക് അവധിയായിരിക്കും. കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാർച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ഇതാണ് 

മാർച്ച് 2 (ഞായർ) - അവധി 
മാർച്ച് 7 (വെള്ളി): ചാപ്ചാർ കുട്ട് - മിസോറാമിൽ ബാങ്കുകൾ അടച്ചിരിക്കും. 
മാർച്ച് 8 (രണ്ടാം ശനിയാഴ്ച) - അവധി. 
മാർച്ച് 9 (ഞായർ) - അവധി 
മാർച്ച് 13 (വ്യാഴം): ഹോളിക ദഹനും ആറ്റുകാൽ പൊങ്കാലയും - ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, കേരളം എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും
മാർച്ച് 14 (വെള്ളി): ഹോളി - ത്രിപുര, ഒഡീഷ, കർണാടക, തമിഴ്‌നാട്, മണിപ്പൂർ, കേരളം, നാഗാലാൻഡ് എന്നിവയൊഴികെ മിക്ക സംസ്ഥാനങ്ങളിലും പൊതു അവധി
മാർച്ച് 15 (ശനി): ഹോളി - അഗർത്തല, ഭുവനേശ്വർ, ഇംഫാൽ, പട്ന എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.
മാർച്ച് 16 (ഞായർ) - അവധി 
മാർച്ച് 22 (നാലാം ശനിയാഴ്ച): അവധി
മാർച്ച് 23 (ഞായർ) - അവധി
മാർച്ച് 27 (വ്യാഴം): ശബ്-ഇ-ഖദ്ർ - ജമ്മുവിൽ ബാങ്കുകൾ അടച്ചിടും. 
മാർച്ച് 28 (വെള്ളി): ജുമാത്-ഉൽ-വിദ - ജമ്മു കശ്മീരിലെ ബാങ്കുകൾ അടച്ചിടും.
മാർച്ച് 30 (ഞായർ) - അവധി 
മാർച്ച് 31 (തിങ്കളാഴ്ച): റംസാൻ- മിസോറാം, ഹിമാചൽ പ്രദേശ് എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും പൊതു അവധിയായിരിക്കും.