Asianet News MalayalamAsianet News Malayalam

ബാങ്ക് യൂണിയനുകളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ മുതൽ

വേതന വർധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.
 

bank strike from tomorrow, Jan. 30, 2020
Author
Kolkata, First Published Jan 30, 2020, 3:02 PM IST

കൊൽക്കത്ത: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് നാളെ തുടക്കമാകും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകൾ പ്രവർത്തിക്കില്ല. വേതന വർധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

ജനുവരി എട്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത സമരത്തിൽ ബാങ്ക് ജീവനക്കാർ പങ്കെടുത്തിരുന്നു. ആഴ്ചകൾക്കുള്ളിലാണ് വീണ്ടും സമരം പ്രഖ്യാപിച്ചത്. ബാങ്ക് ജീവനക്കാരുടെ ഒൻപതോളം സംഘടനകൾ ചേർന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് സമരം പ്രഖ്യാപിച്ചത്. രാജ്യവ്യാപക സമരത്തിൽ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നുണ്ടെങ്കിൽ മാർച്ച് 11 മുതൽ 13 വരെ മൂന്ന് ദിവസം തുടർച്ചയായി പണിമുടക്കാനും യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്.

മാർച്ച് 13 ന് ശേഷവും ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ വേതനത്തിൽ ഏറ്റവും കുറഞ്ഞത് 15 ശതമാനം വർധനവെങ്കിലും വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാൽ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ 12.25 ശതമാനം വേതനവർധനവിൽ ഉറച്ചുനിൽക്കുകയാണ്. ഇതംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സംഘടനകൾക്ക്.

Follow Us:
Download App:
  • android
  • ios