തിരുവനന്തപുരം: ബാങ്കിങ് നിയന്ത്രണ ഭേദ​ഗതി നിയമം ജില്ലാ -സംസ്ഥാന സഹകരണ ബാങ്കുകൾക്ക് ബാധകമാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോ​ഗം വിളിച്ചു ചേർക്കാൻ ആലോചിക്കുന്നതായി സഹകരണ വകുപ്പ് മന്ത്രി. 

നിയമസഭയിൽ അം​ഗം സജി ചെറിയാന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകൾക്ക് ഭേദ​ഗതി നിയമം ബാധകമാക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നതെന്ന് സഹകരണ മന്ത്രി സഭയിൽ അറിയിച്ചു.