Asianet News MalayalamAsianet News Malayalam

ലോക ധനിക സിംഹാസനത്തിന് പുതിയ അവകാശി, അത്യുന്നതങ്ങളിൽ ഈ 72 കാരൻ

പട്ടികയിൽ തൊട്ടുപിന്നിൽ തന്നെ ജെഫ് ബെസോസുമുണ്ട്. 

Bernard Arnault become world's richest person
Author
New York, First Published Aug 6, 2021, 9:15 PM IST

ന്യൂയോർക്ക്: ലോകത്തിലെ ധനികരിൽ ധനികനായിരുന്ന ജെഫ് ബെസോസിനെ പിന്തള്ളി ആ സിംഹാസനത്തിലേക്ക് പുതിയ അവകാശി എത്തിയിരിക്കുന്നു. ബർണാഡ് അർണോൾട്ട് എന്ന 72 വയസ്സുള്ള ഫ്രാൻസിലെ ബിസിനസുകാരനാണ് ലോക ധനിക പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഫോർബ്‌സിന്റെ റിയൽ ടൈം പട്ടികയിലാണ് എൽ വി എം എച്ച് മൊയറ്റ് ഹെന്നസി ലൂയിസ് വിറ്റ്സൺ കമ്പനിയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബർണാഡ് അർനോൾട്ട് ഒന്നാമതായത്.

ലൂയിസ് വിറ്റനും സെഫോറയുമടക്കം 70 ബ്രാൻഡുകളുടെ ഒരു ബിസിനസ് സാമ്രാജ്യമാണ് അർണോൾട്ട് പടുത്തുയർത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇദ്ദേഹത്തിന് 198.2 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. 

പട്ടികയിൽ തൊട്ടുപിന്നിൽ തന്നെ ജെഫ് ബെസോസുമുണ്ട്. 194.9 ബില്യൺ ഡോളറാണ് 57കാരനായ ബെസോസിന്റെ ആസ്തി. 2020 ൽ ആമസോണിന്റെ വരുമാനം 38 ശതമാനം വർധിച്ച്‌ 386 ബില്യൺ ഡോളറായി. ടെസ്‌ലയുടെ ഇലോൺ മസ്കാണ് മൂന്നാമത്. 185.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. നേരത്തെ ഇദ്ദേഹം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും ജെഫ് ബെസോസ് സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios