റഷ്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈനിൽ ഏറ്റവും പ്രധാനപ്പെട്ട പൈപ്പ് അടുത്തിടെ റഷ്യ അടച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ബിസിനസ് നടത്തുകയാണ് ചൈന.
യൂറോപ്പിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രകൃതിവാതകം അഥവാ എൽഎൻജി വിതരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് റഷ്യ. എന്നാൽ യുക്രൈനിൽ റഷ്യ നടത്തിയ സൈനിക അധിനിവേശത്തെ യൂറോപ്പ് തുറന്ന് എതിർത്തതോടെ ഇവർ തമ്മിലുള്ള ബന്ധം വഷളായി. റഷ്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈനിൽ ഏറ്റവും പ്രധാനപ്പെട്ട പൈപ്പ് അടുത്തിടെ റഷ്യ അടച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ബിസിനസ് നടത്തുകയാണ് ചൈന.
Read Also: ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഭീമന്മാരെ നയിക്കുന്ന ഇന്ത്യൻ വംശജർ
റഷ്യയിൽ നിന്ന് ചൈന ഇപ്പോൾ വൻതോതിലാണ് എൽഎൻജി വാങ്ങിക്കൂട്ടുന്നത്. ഇതിലൊരു ഭാഗം പിന്നീട് യൂറോപ്പിൽ വിൽക്കുകയാണ്. യൂറോപ്യൻ യൂണിയനുമായുള്ള സഹകരണ മെച്ചപ്പെടുത്തുക, അമേരിക്കയുടെ നയതന്ത്ര ബന്ധങ്ങൾ ദുർബലപ്പെടുത്തുകയും ആണ് ചൈനയുടെ ലക്ഷ്യങ്ങൾ. അതോടൊപ്പം റഷ്യയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിൽ ശക്തമായ ഒരു പാലമായി വർത്തിക്കാനും ചൈനയ്ക്ക് കഴിയും.
ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ 2.8 ദശലക്ഷം ടൺ പ്രകൃതി വാതകമാണ് ചൈന റഷ്യയിൽ നിന്ന് വാങ്ങിയത്. ഇതിന്റെ 30 ശതമാനത്തോളം യൂറോപ്പിൽ വിൽക്കുകയാണ് ചെയ്തത്. ഇതോടെ ലോകത്ത് ഏറ്റവും അധികം എൽഎൻജി വാങ്ങുന്ന രാജ്യമായി ചൈന മാറി. അമേരിക്കയേയും ഇന്തോനേഷ്യയേയും പിന്തള്ളി റഷ്യ ചൈനയുടെ ഏറ്റവും വലിയ എൽഎൻജി വിതരണ രാജ്യമായി മാറി.
ചൈനീസ് ലോൺ ആപ്പ് കേസ്: റേസർപേ, പേടിഎം, ക്യാഷ്ഫ്രീ ഓഫിസുകളിൽ റെയ്ഡ് നടത്തി ഇഡി
ദില്ലി: റേസർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. കർണാടകയിലെ ആറ് സ്ഥലങ്ങളിൽ ഇന്നലെ മുതൽ റെയ്ഡ് നടത്തുന്നതായാണ് ഇ ഡി പ്രസ്താവനയിൽ അറിയിച്ചത്.
Read Also: യുകെ വീണു; ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ
ചൈനക്കാരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ്ഡുകളിൽ പിടിച്ചെടുത്തതായി ഫെഡറൽ അന്വേഷണ ഏജൻസി അറിയിച്ചു.
ഈ സ്ഥാപനങ്ങൾ ഇന്ത്യക്കാരുടെ വ്യാജ രേഖകൾ ഉപയോഗിക്കുകയും അവരെ പരോക്ഷമായി കുറ്റകൃത്യങ്ങളുടെ മറയ്ക്കുകയും ചെയ്യുകയാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ചൈനക്കാരാണ്. റേസർപേ പ്രൈവറ്റ് ലിമിറ്റഡ്, ക്യാഷ്‌ഫ്രീ പേയ്‌മെന്റ്, പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ്, എന്നീ സ്ഥാപനങ്ങൾ സെർച്ച് ഓപ്പറേഷനിൽ ഉൾപ്പെടുന്നതായി ഇഡി പറഞ്ഞു.
