കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനം 1,430 കോടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ 490 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്ത്തിക വര്‍ഷത്തിലാണ് 1430 കോടിയുടെ വരുമാനം ലഭിച്ചത്. 

ബെംഗളുരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനം 1,430 കോടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ 490 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്ത്തിക വര്‍ഷത്തിലാണ് 1430 കോടിയുടെ വരുമാനം ലഭിച്ചത്. 

വരാനിരിക്കുന്ന വര്‍ഷത്തില്‍ 3000 കോടിയാണ് ലക്ഷ്യമിടുന്നത്. 2019 ഏപ്രിലില്‍ മാത്രം വരുമാനം 200 കോടി കടന്നതായി ബൈജൂസ് ആപ്പിന്റെ സ്റ്റാര്‍ട്ടപ്പ് യൂണിറ്റായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെട്ടു.

വിവിധ ഭാഷകളിലായി രാജ്യത്ത് പ്രവര്‍ത്തനം വ്യാപിപ്പിച്ചതാണ് മുന്നേറ്റമുണ്ടാക്കാന്‍ കാരണമെന്നും. പണമടച്ച് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതും വരുമാനം വര്‍ധിപ്പിച്ചു. കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആപ്പ് ചീഫ് എക്‌സിക്യുട്ടീവായ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.