Card UPI Payment: ഡിജിറ്റൽ ട്രാൻസാക്ഷനുകളിലെ അടുത്ത ചുവട്

കറൻസി ഒഴിവാക്കി പീയർ-ടു-പീയർ പേയ്മെന്റ് വഴി ട്രാൻസാക്ഷനുകൾ സാധ്യമാക്കുന്നതാണ് യു.പി.ഐ. ഇതിലെ അടുത്ത വികസനം വരുന്നത് Card UPI Payment ആണ്. യു.പി.ഐയും കാർഡ് പേയ്മെന്റുകളും ഒരുമിപ്പിക്കുന്ന സംവിധാനമാണിത്.

card upi payment in digital transactions bajaj finserv

ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അതിവേഗം വളരുകയാണ്. റിയൽടൈം പേയ്മെന്റ് സംവിധാനം ഇന്ത്യയിൽ അതിശക്തമായത് യു.പി.ഐ നിലവിൽ വന്നതോടെയാണ്. കറൻസി ഒഴിവാക്കി പീയർ-ടു-പീയർ പേയ്മെന്റ് വഴി ട്രാൻസാക്ഷനുകൾ സാധ്യമാക്കുന്നതാണ് യു.പി.ഐ. ഇതിലെ അടുത്ത വികസനം വരുന്നത് Card UPI Payment ആണ്. യു.പി.ഐയും കാർഡ് പേയ്മെന്റുകളും ഒരുമിപ്പിക്കുന്ന സംവിധാനമാണിത്.
ഇപ്പോൾ തന്നെ ഡിജിറ്റൽ പേയ്മെന്റ് വളരെ മുന്നിലാണ്. പുതിയ സംവിധാനം ഉപയോക്താക്കൾക്ക് പുതിയ അവസരങ്ങൾ നൽകും. കൂടാതെ വ്യാപാരികൾക്കും ബിസിനസ്സുകൾക്കും ഇത് ഉപയോഗപ്പെടും. എങ്ങനെയാണ് Card UPI Payment കൊണ്ടുള്ള ഗുണങ്ങൾ. നമുക്ക് പരിശോധിക്കാം.

എന്താണ് Card UPI Payment?

യു.പി.ഐ അക്കൗണ്ടുകളെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്ന രീതിയാണ് കാർഡ് യു.പി.ഐ പേയ്മെന്റ്. മറ്റു രീതികളുമായി താരതമ്യം ചെയ്യുമ്പോൾ, ഇതിന് നേരിട്ട് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധമില്ല. പകരം കാർഡ് യു.പി.ഐ ഉപയോഗിച്ച് കാർഡുമായി ബന്ധിപ്പിച്ച് വേഗത്തിലും സുരക്ഷിതമായും സൗകര്യപൂർവ്വവും ഇടപാടുകൾ നടത്താം.

എങ്ങനെ ഇത് സാധ്യമാകും

1.    കാർഡ് ലിങ്ക് ചെയ്യാം: ഏതെങ്കിലും സപ്പോർട്ട് ചെയ്യുന്ന ആപ്പ് അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളെ യു.പി.ഐ ഐഡിയുമായി ബന്ധിപ്പിക്കാം.

2.    പേയ്മെന്റ് പ്രോസസ്: ഇടപാട് സമയത്ത് കാർഡ് തെരഞ്ഞെടുക്കാം.

3.    ഓഥന്റിക്കേഷൻ: പിൻ, ബയോമെട്രിക് ഉപയോഗിച്ച് യു.പി.ഐ ഓഥന്റിക്കേഷൻ നടത്താം.

4.    ഇടപാട് പൂർത്തീകരിക്കാം: കാർഡ് നെറ്റ് വർക്ക് ഉപയോഗിച്ച് പേയ്മെന്റ് പൂർത്തീകരിക്കാം.
കാർഡ് അധിഷ്ഠിത പേയ്മെന്റുകളും യു.പി.ഐ പേയ്മെന്റുകളും എളുപ്പമാക്കുന്നതാണ് കാർഡ് യു.പി.ഐ പേയ്മെന്റ്.

കാർഡ് യു.പി.ഐ പേയ്മെന്റുകളുടെ ഗുണം

1. ഉപയോക്താക്കൾക്ക് എളുപ്പം

കാർഡ് യു.പി.ഐ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളും കാർഡ് പേയ്മെന്റുകളും തമ്മിൽ ചൂസ് ചെയ്യാം. ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകുന്നത്:

●    ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ: റിവാർഡുകൾ, ക്യാഷ്ബാക്ക്, ഇ.എം.ഐ എന്നിവയിൽ ഓഫർ ആഗ്രഹിക്കുന്നവർക്ക്.
●    ഒന്നിലധികം അക്കൗണ്ടുകൾ: ഒറ്റ യു.പി.ഐ ആപ്പ്, ഉദാഹരണത്തിന് ഫോൺപേ, ബജാജ് പേ എന്നിവ ഉപയോഗിച്ച് ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകൾ നടത്താം.
ഉദാഹരണത്തിന് യു.പി.ഐ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ദിവസേനയുള്ള ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് പർച്ചേസുകൾ, എമർജൻസി എന്നിവ സാധ്യമാക്കാം.

2. കൂടുതൽ സ്വീകാര്യത

കാർഡ് യു.പിഐ ഇപ്പോൾ സാർവത്രികമാണ്. കാർഡുകൾ യു.പി.ഐ ലിങ്ക് ചെയ്യുമ്പോൾ എല്ലായിടത്തും യു.പി.ഐ ഐഡികൾ ഉപയോഗിക്കാനാകും.

3. മികച്ച യൂസർ എക്സ്പീരിയൻസ്
കാർഡ് യു.പി.ഐ ഉണ്ടെങ്കിൽ മറ്റു കാർഡുകൾ കൈയ്യിൽ കരുതേണ്ടതില്ല. ക്യു.ആർ കോഡ് സ്കാൻ ചെയ്ത്, കാർഡ് സെലക്റ്റ് ചെയ്ത്, ട്രാൻസാക്ഷൻ കൺഫേം ചെയ്യാം. ഇതെല്ലാം ചെയ്യാൻ സ്മാർട്ട്ഫോൺ മാത്രം മതി.

കാർഡ് യു.പി.ഐ എങ്ങനെ മറ്റു യു.പി.ഐയിൽ നിന്നും വ്യത്യസ്തമാകുന്നു

പ്രത്യേകത

Traditional UPI

Card UPI

പേയ്മെന്റ് എവിടെ നിന്ന്

ലിങ്ക് ചെയ്ത ബാങ്ക് അക്കൌണ്ട്.

ലിങ്ക് ചെയ്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്

റിവാർഡുകൾ

പരിമിതം (ആപ്പ്, വാലറ്റ്)

ക്യാഷ് അധിഷ്ഠിത റിവാർഡ് (ക്യാഷ്ബാക്ക്, പോയിന്റുകൾ)

ഇടപാട് പരിമിതി

ബാങ്ക് അക്കൌണ്ടുമായി ബന്ധം

കാർഡ് അധിഷ്ഠിതം

സാധ്യത

ആഭ്യന്തരം

കാർഡ് ഉപയോഗിച്ച് അന്താരാഷ്ട്ര സാധ്യത

കാർഡ് യു.പി.ഐ ആണ് ഭാവി, കാരണങ്ങൾ

1. ആഗോളതലത്തിൽ ഡിജിറ്റൽ പേയ്മെന്റുകളുടെ വളർച്ച

ഏതാനും വർഷങ്ങളായി ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം വളരെ കുതിപ്പിലാണ്. 2024 വർഷം മാത്രം യു.പി.ഐ ഉപയോഗിച്ച് 10 ബില്യൺ ഇടപാടുകൾ നടന്നു. കാർഡ് യു.പി.ഐ ഉപയോഗിച്ച് കൂടുതൽ ഓപ്ഷനുകൾ ഇപ്പോൾ ലഭിക്കും.

2. ക്രെഡിറ്റ് ഗ്യാപ് വിടവ് നികത്താം

ഡെബിറ്റ് അധിഷ്ഠിത ഇടപാടുകൾക്കാണ് പൊതുവെ യു.പി.ഐ ഉപയോഗപ്പെടുക. പക്ഷേ, കാർഡ് യു.പി.ഐ ഉണ്ടെങ്കിൽ ക്രെഡിറ്റ് കാർഡുകൾ സംയോജിപ്പിക്കാം.

3. ഉപയോഗം വർധിപ്പിക്കാം

ദിവസേന ട്രാൻസാക്ഷനുകൾക്ക് അപ്പുറത്ത് കാർഡ് യു.പി.ഐ ഉപയോഗിക്കാനാകും.

●    ഇ-കൊമേഴ്സ്: യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്തി സുഗമമായി ഷോപ്പ് ചെയ്യാം.
●    സബ്സ്ക്രിപ്ഷൻ: സ്ഥിരമായി അടയ്ക്കേണ്ട പേയ്മെന്റുകൾക്ക് ഉപയോഗിക്കാം.
●    ഗ്ലോബൽ ട്രാൻസാക്ഷൻ: ക്രെഡിറ്റ് കാർഡ്സ് ഉപയോഗിച്ച് അന്താരാഷ്ട്ര പേയ്മെന്റ് നടത്താം. 

4. സുരക്ഷ വിശ്വാസം

യു.പി.ഐ അറിയപ്പെടുന്നത് അതിന്റെ സുരക്ഷയുടെ പേരിലാണ്. ഇതിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, ടു ഫാക്റ്റർ ഓഥന്റിക്കേഷൻ, മറ്റു തട്ടിപ്പുകൾ തടയാനുള്ള സംവിധാനം എന്നിവയുണ്ട്. ഈ ഫീച്ചറുകൾ കാർഡ് പേയ്മെന്റിൽ കൊണ്ടുവരുന്നതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ സുരക്ഷയും വർധിപ്പിക്കാം.

പരിമിതികൾ

കാർഡ് യു.പി.ഐ വളരെ പ്രതീക്ഷ നൽകുന്നതാണ്, എന്നാലും ചില പരിമിതികളുണ്ട്:

1.    കടയുടമകളുടെ പ്രശ്നങ്ങൾ: ചെറുകിട-ഇടത്തരം കടയുടമകളെ കാർഡ് യു.പി.ഐയെക്കുറിച്ച് പഠിപ്പിക്കുന്നത് ഇനിയും തുടരണം.
2.    ഇടപാട് ചിലവുകൾ: കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് പ്രോസസിങ് ഫീസ് നൽകേണ്ടി വരുന്നുണ്ട്. ഇത് സാധാരണ യു.പി.ഐക്ക് ഇല്ല.
3.    അവബോധം: കാർഡ് യു.പി.ഐയെക്കുറിച്ച് ഉപയോക്താക്കളെ പഠിപ്പിക്കുന്നത് വളരെ പ്രധാനമാണ്.
ഈ പ്രതിസന്ധികൾ അങ്ങനെ നിൽക്കെത്തന്നെ ഗുണങ്ങൾ ഒരുപാടുണ്ട് എന്നതിനാൽ സ്വാഭാവികമായും കാർഡ് യു.പി.ഐയിലേക്ക് ഉടനടി ആളുകൾ മാറും.

ഇന്ത്യ സ്വപ്നംകാണുന്ന ക്യാഷ് ലെസ് ഇക്കോണമി

കറൻസി ഇടപാടുകൾ കുറയ്ക്കാൻ കേന്ദ്ര സർക്കാരും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാർഡ് യു.പി.ഐ ഇതിന് യോജിച്ചതാണ്, കാരണം:

●    ക്രെഡിറ്റ് പ്രോത്സാഹനം: സാമ്പത്തികമായ ഞെരുക്കമില്ലാതെ ക്രെഡിറ്റ് കാർഡ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം.
●    കറൻസിനെ ആശ്രയിക്കേണ്ട: ഡിജിറ്റൽ പേയ്മെന്റ് ചെയ്യാം ഉപയോക്താക്കൾക്കും കടയുടമകൾക്കും.
●    സാമ്പത്തിക സേവനങ്ങൾ എല്ലാവർക്കും: ലളിതമായ സാമ്പത്തിക ഇടപാടുകൾ എല്ലാവർക്കും പ്രാപ്യമാകും.

മൊബൈൽ പേയ്മെന്റ് ആപ്പുകൾ

യു.പി.ഐ ഉപയോഗിച്ചുള്ള പേയ്മെന്റിന് മൊബൈൽ പേയ്മെന്റ് ആപ്പുകൾ നിർണ്ണായകമാണ്. ബജാജ് പേയ്, ഗൂഗിൾ പേയ് എന്നിവയിൽ യു.പി.ഐ ഫീച്ചറുകളുണ്ട്. ഇത് ബിൽ പേയ്മെന്റ്, ഫാസ്റ്റാഗ് റീച്ചാർജ് എന്നിവ എളുപ്പമാക്കുന്നു. ഇപ്പോൾ കാർഡ് യു.പി.ഐ കൂടെ വന്നാൽ കൂടുതൽ ദൃഢമാകും.

കാർഡ് യു.പി.ഐക്ക് യോജിച്ച ആപ്പ് എങ്ങനെ തെരഞ്ഞെടുക്കും

●    എളുപ്പം കാർഡ് ലിങ്ക് ചെയ്യാനാകണം: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എളുപ്പം ലിങ്ക് ചെയ്യാനാകണം.
●    സുരക്ഷിതമായ ഓഥന്റിക്കേഷൻ: ബയോമെട്രിക്, പിൻ അധിഷ്ഠിത വെരിഫിക്കേഷൻ എല്ലാ ഇടപാടുകൾക്കും നിർബന്ധം. 
●    റിവാർഡുകൾ: റിവാർഡ് നേടാനും ട്രാക്ക് ചെയ്യാനും എളുപ്പംമാകണം.
●    QR code എളുപ്പത്തിൽ: യു.പി.ഐയുമായി ചേർന്ന് ക്യു.ആർ കോഡ് ഉപയോഗിക്കാൻ കഴിയണം.
ഈ ഫീച്ചറുകൾ വേഗത്തിൽ കാർഡ് യു.പി.ഐ ചെയ്യാൻ സഹായിക്കും.

ഇതുവരെ വായിച്ചത്...

ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലെ അടുത്ത പടിയാണ് കാർഡ് യു.പി.ഐ. യു.പി.ഐയുടെ ശക്തിയും വേഗതയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ കഴിവും ഇതിൽ ചേരുന്നു. ഇത് ഇടപാടുകൾ എളുപ്പമാക്കുന്നു, റിവാർഡുകൾ തരുന്നു, കൂടാതെ മൊത്തം അനുഭവം വേഗത്തിലാക്കുന്നു.

ബജാജ് പേയ്, ഗൂഗിൾ പേയ് എന്നിവ കാർഡ് യു.പി.ഐയിൽ ഉപയോഗിക്കാം. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിൽ സുഗമമായി ഇത് പരീക്ഷിക്കാം. അതിപ്പോൾ നിങ്ങൾ ഉപയോക്താവ് ആയാലും ബിസിനസ് ഉടമയായാലും.

 

Latest Videos
Follow Us:
Download App:
  • android
  • ios