ദില്ലി: ഇത്തവണ ഖാരിഫ് സീസണിലെ ഉല്‍പാദനം മുന്‍ സീസണിനെക്കാള്‍ മികച്ചതാകുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം. ഖാരിഫ് സീസണിലെ ഉല്‍പാദനം കഴിഞ്ഞ‌ സീസണിലെ 141.7 മില്യണ്‍ ടണ്ണിനെക്കാള്‍ ഉയര്‍ന്നതാകുമെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. 

രാജ്യത്ത് ലഭിച്ച മികച്ച മണ്‍സൂണ്‍ മഴയാണ് ഉല്‍പാദനത്തെ സംബന്ധിച്ച പ്രതീക്ഷ വര്‍ധിപ്പിച്ചതെന്ന് കൃഷി സഹമന്ത്രി പ്രശോത്തം രുപാല അഭിപ്രായപ്പെട്ടു. പ്രളയം ഖാരിഫ് വിളകളെ ബാധിച്ചെങ്കിലും അത് മൊത്തത്തിലുളള ഉല്‍പാദനത്തില്‍ കുറവ് വരുത്താനിടയില്ലെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ കാര്‍ഷിക സമ്മേളനത്തിലാണ് മന്ത്രി പ്രതികരിച്ചത്.