Asianet News MalayalamAsianet News Malayalam

പതഞ്ജലി റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റിന് അഞ്ച് വർഷത്തേക്ക് ആദായ നികുതിയിൽ ഇളവ്

 സ്ഥാപനത്തിൽ പതഞ്ജലി ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇരുവരും അവകാശപ്പെടുന്നു. 

central government allows income tax exemption for patanjali research
Author
New Delhi, First Published Jul 14, 2021, 4:35 PM IST

ദില്ലി: പതഞ്ജലി റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റിന് അഞ്ച് വർഷത്തേക്ക് ആദായ നികുതിയിൽ ഇളവ് നൽകി ആദായാ നികുതി വകുപ്പ്. സ്ഥാപനത്തെ റിസർച്ച് അസോസിയേഷനായി പരിഗണിച്ചാണിത്.

ആദായ നികുതി നിയമം 1961 ലെ വകുപ്പുകൾ പ്രകാരമാണ് ഇളവ്. 2022-23 സാമ്പത്തിക വർഷം മുതൽ 2027-28 സാമ്പത്തിക വർഷം വരെയാണ് നികുതിയിളവ് ലഭിക്കുക.

ആയുർവേദത്തെ ലോകമാകെ വ്യാപിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഗവേഷണങ്ങൾ സംഘടിപ്പിക്കുന്നതെന്നാണ് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവും ചെയർമാൻ ആചാര്യ ബാലകൃഷ്ണയും പറയുന്നത്. 

ഈ ലക്ഷ്യം മുൻനിർത്തി സ്ഥാപനത്തിൽ പതഞ്ജലി ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇരുവരും അവകാശപ്പെടുന്നു. ലോകോത്തര റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ഇവിടെ ഏറ്റവും മികച്ച ഗവേഷകരുടെ പങ്കാളിത്തതോടെ ആയുർവേദത്തിൽ വലിയ മാറ്റം കൊണ്ടുവരികയുമാണ് ലക്ഷ്യമെന്നും ഇരുവരും പറയുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios