ഭാരത് പെട്രോളിയത്തിന്റെ ഓഹരി വിൽപ്പന നടപടികളും മന്ദ​ഗതിയിലാണ്. 

ദില്ലി: രണ്ട് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവച്ചേക്കും. ബാങ്കിംഗ് നിയമത്തില്‍ മാറ്റം വരുത്തുവാനും ഓഹരി വില്‍പ്പനയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരവും ആവശ്യമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി വിൽപ്പന 2022-23 സാമ്പത്തിക വർഷത്തിൽ നടന്നേക്കും. 

നടപ്പ് സാമ്പത്തിക വർഷം ബാങ്കുകളുടെ ഓഹരി വിൽപ്പന സംബന്ധിച്ച നടപടികൾ പൂർത്തിയായേക്കില്ലെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ബജറ്റ് അവതരണത്തിൽ രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിൽപ്പന ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഭാരത് പെട്രോളിയത്തിന്റെ ഓഹരി വിൽപ്പന നടപടികളും മന്ദ​ഗതിയിലാണ്. ഇടപാട് 2022 ലേക്ക് നീണ്ടേക്കാമെന്ന് ബ്ലൂംബെർഗ് ന്യൂസ് ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഐപിഒ (പ്രാഥമിക ഓഹരി വിൽപ്പന) നടപടികൾ വേ​ഗത്തിൽ പുരോ​ഗമിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona