Asianet News MalayalamAsianet News Malayalam

ചൈനയുടെ കുതന്ത്രം; 20 കൊല്ലത്തിനിടയിൽ ചൈന കൊടുത്ത കടം ഇത്രയും!

ചൈനയിൽ നിന്നും ഏറ്റവും കൂടുതൽ കടം വാങ്ങിയത് ശ്രീലങ്കയെ പാകിസ്ഥാനോ അല്ല. മലയാളിക്ക് സുപരിചിതമായ ഈ രാജ്യം. കടക്കെണി തീർത്ത് ചൈന 
 

China handout out 240 billion dollar worth of bailout loans to BRI countries apk
Author
First Published Mar 28, 2023, 7:15 PM IST

ദില്ലി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 22 വികസ്വര രാജ്യങ്ങൾക്കായി 240 ബില്യൺ ഡോളർ ചൈന കടം നൽകിയതായി റിപ്പോർട്ട്. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) രാജ്യങ്ങളായ ശ്രീലങ്ക, പാകിസ്ഥാൻ, തുർക്കി എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ചൈന വായ്പ നൽകിയത്. 

യുഎസ് ആസ്ഥാനമായുള്ള ഗവേഷണ ലാബ് എയ്ഡ്ഡാറ്റ, വേൾഡ് ബാങ്ക്, ഹാർവാർഡ് കെന്നഡി സ്കൂൾ, കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേൾഡ് എക്കണോമി എന്നിവയാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. 2016 നും 2021 നും ഇടയിൽ ചൈനയുടെ ബെയ്‌ലൗട്ട് വായ്പകൾ ത്വരിതഗതിയിലായതായി റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിലാണ് ചൈന വായ്പയുടെ 80 ശതമാനം നൽകിയത്. 

ALSO READ: 45,000 കോടി ലഭിക്കാൻ 7,000 ജീവനക്കാരെ പുറത്താക്കുന്നു; പിരിച്ചുവിടലുമായി ഡിസ്‌നി

അർജന്റീന, മംഗോളിയ, പാകിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് 2016 നും 2021 നും ഇടയിലാണ് വായ്പ നൽകിയത് 

വികസ്വര രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് കോടിക്കണക്കിന് ഡോളർ ചിലവാക്കിയെങ്കിലും, പ്രതീക്ഷിച്ച സാമ്പത്തിക ലാഭവിഹിതം നൽകുന്നതിൽ പല പദ്ധതികളും പരാജയപ്പെട്ടതിനാൽ 2016 മുതൽ വായ്പ തിരിച്ചടയ്ക്കൽ മുടങ്ങിയിരിക്കുകയാണ്. വായ്പ തിരിച്ചടയ്ക്കാൻ കൂടുതൽ പേർ പാടുപെടുന്നതിനാൽ അടുത്ത കാലത്തായി ഈ തുക  കുതിച്ചുയരുകയാണ്, 

111.8 ബില്യൺ ഡോളറുമായി അർജന്റീനയാണ് ചൈനയിൽ നിന്നും ഏറ്റവും കൂടുതൽ കടം വാങ്ങിയിരിക്കുന്നത്. 48.5 ബില്യൺ ഡോളറുമായി പാക്കിസ്ഥാനും 15.6 ബില്യൺ ഡോളറുമായി ഈജിപ്തും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അതേസമയം, ഒമ്പത് രാജ്യങ്ങൾക്ക് ലഭിച്ചത് 1 ബില്യൺ ഡോളറിൽ താഴെയാണ്.

ALSO READ: ജാക്ക് മാ ചൈനയിൽ; ആലിബാബ സ്ഥാപകന്റെ തിരിച്ചു വരവോ?

മറ്റ് അന്താരാഷ്ട്ര വായ്പാ ദാതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യങ്ങൾക്കുള്ള ചൈനയുടെ വായ്പ അതാര്യമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് റിപ്പോർട്ട് നൽകുന്നു. ഐഎംഎഫ് വായ്പയുടെ സാധാരണ രണ്ട് ശതമാനം നിരക്കിൽ നിന്ന് വ്യത്യസ്തമായി ശരാശരി അഞ്ച് ശതമാനം പലിശ നിരക്കിലാണ് വായ്പകളെന്നാണ് റിപ്പോർട്ട്. 

പത്ത് വര്ഷം മുൻപ് ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗ് അനാച്ഛാദനം ചെയ്ത 'ബെൽറ്റ് ആൻഡ് റോഡ്' ' എന്ന സംവിധാനത്തിൽ  150-ലധികം രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. 

ALSO READ: വിപണിയിൽ 'വിലയുദ്ധം'; കരുനീക്കി മുകേഷ് അംബാനി

Follow Us:
Download App:
  • android
  • ios