Asianet News MalayalamAsianet News Malayalam

ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനീസ് കുപ്പിവെള്ള വ്യാപാരി

ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടികയില്‍ 11ാം സ്ഥാനത്താണ് സോംങ് ഷാന്‍ഷാന്‍ ഉള്ളതെന്നാണ് ബ്ലൂം ബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്സ് വിശദമാക്കുന്നത്. ചരിത്രത്തില്‍ തന്നെ ഒരാള്‍ ഇത്രയധികം പണം ഒറ്റയടിക്ക് സമ്പാദിക്കുന്ന ആദ്യ സംഭവമാണ് ഇതെന്നുമാണ് ബ്ലൂം ബെര്‍ഗ്  ബില്യണെയര്‍ ഇന്‍ഡക്സിന്‍റെ കണക്കുകള്‍ വിശദമാക്കുന്നത്

Chinese bottle water businessmen eclipse Mukesh Ambani and a group of Chinese tech titans including Jack Ma
Author
china, First Published Dec 31, 2020, 10:24 AM IST

സമ്പത്തില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനയിലെ പ്രമുഖ കുപ്പിവെള്ള വ്യാപാരി. ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന പദവിയില്‍ നിന്നാണ് ചൈനീസുകാരനാ സോംങ് ഷാന്‍ഷാന്‍ മുകേഷ് അംബാനിയെ പിന്നിലാക്കിയത്. മാധ്യമ പ്രവര്‍ത്തനം, കൂണ്‍ കൃഷി, ആരോഗ്യ രംഗം എന്നിവയിലൂടെ തുടങ്ങിയ വ്യാപാരരംഗമാണ് സോംങ് ഷാന്‍ഷാന്‍റേത്. ചൈനയിലെ പ്രമുഖരായ ജാക്ക് മാ അടക്കമുള്ളവരെ പിന്തള്ളിയാണ് സോംങ് ഷാന്‍ഷാന്‍റെ നേട്ടമെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒറ്റ വര്‍ഷം കൊണ്ട് 70.9 ബില്യണ്‍ ഡോളര്‍ എന്ന സ്വത്ത് 77.8 ബില്യണ്‍ ഡോളറിലേക്ക് വളര്‍ന്നതാണ് സോംങ് ഷാന്‍ഷാന്‍റെ പെട്ടന്നുള്ള ഉയര്‍ച്ചയുടെ പിന്നില്‍. ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടികയില്‍ 11ാം സ്ഥാനത്താണ് സോംങ് ഷാന്‍ഷാന്‍ ഉള്ളതെന്നാണ് ബ്ലൂം ബെര്‍ഗ്  ബില്യണെയര്‍ ഇന്‍ഡക്സ് വിശദമാക്കുന്നത്. ചരിത്രത്തില്‍ തന്നെ ഒരാള്‍ ഇത്രയധികം പണം ഒറ്റയടിക്ക് സമ്പാദിക്കുന്ന ആദ്യ സംഭവമാണ് ഇതെന്നുമാണ് ബ്ലൂം ബെര്‍ഗ്  ബില്യണെയര്‍ ഇന്‍ഡക്സിന്‍റെ കണക്കുകള്‍ വിശദമാക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ വിവരം എന്താണെന്ന് വച്ചാല്‍ ഇദ്ദേഹത്തേക്കുറിച്ച് ചൈനയ്ക്ക് പുറത്ത് കാര്യമായി അറിവുള്ളവര്‍ ചുരുക്കമാണെന്നതാണ്. രാജ്യത്തെ മറ്റ് സമ്പന്നരേപ്പോലെ രാഷ്ട്രീയത്തിലോ മറ്റ് മേഖലയിലോ സജീവമല്ലെന്നതാണ് സോംങ് ഷാന്‍ഷാന്‍റെ പ്രത്യേകത. മറ്റ് സമ്പന്നരുമായി പ്രത്യേകിച്ച് ബന്ധങ്ങള്‍ പുലര്‍ത്താനോ ശ്രമിക്കാത്ത സോംങ് ഷാന്‍ഷാനെ ഒറ്റ ചെന്നായ എന്നാണ് വിളിക്കുന്നത്.

വാക്സിന്‍ നിര്‍മ്മാതാക്കളായ ബീജിംഗ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്‍റര്‍പ്രൈസസ് കോയെ ഏപ്രില്‍ മാസത്തില്‍ സ്വന്തമാക്കിയതും കുടിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിംഗിനെ സ്വന്തമാക്കിയതുമാണ് പെട്ടന്നുള്ള സോംങ് ഷാന്‍ഷാന്‍റെ വളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിവിരം. 155 ശതമാനം എത്തിനിന്നിരുന്ന നോങ്ഫു സ്പ്രിംഗിന്‍റെ ഓഹരികളില്‍ 2000 ശതമാനത്തിലേക്ക് കുതിച്ച് വളരുകയായിരുന്നു. കൊവിഡ് 19 വാക്സിന്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികളിലൊന്നാണ് സോംങ് ഷാന്‍ഷാന്‍റെ ഫാര്‍മസിയും. 

Follow Us:
Download App:
  • android
  • ios