ദില്ലി: ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ദില്ലിക്ക് 27ാം സ്ഥാനം. മുംബൈയും ബെംഗളൂരുവും 33 ഉം 34 ഉം സ്ഥാനങ്ങളിലാണ്. നൈറ്റ് ഫ്രാങ്ക്, ലക്ഷ്വറി റസിഡൻഷ്യൽ പ്രോപർടീസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിലാണ് ഇത്.

ഓസ്ട്രേലിയയിലെ ഓക്‌ലന്റാണ് ഒന്നാം സ്ഥാനത്ത്. ജൂലൈ-സെപ്തംബർ പാദത്തിൽ 12.9 ശതമാനം വളർച്ചയാണ് ഇവിടെ പ്രോപർടി രംഗത്ത് വിലയിൽ ഉണ്ടായത്. മനില രണ്ടാം സ്ഥാനവും ഷെൻസെൻ മൂന്നാം സ്ഥാനവും നേടി. 

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ബെംഗളൂരു 26ാം സ്ഥാനത്തും ദില്ലി 27ാം സ്ഥാനത്തുമായിരുന്നു. മുംബൈ 32ാം സ്ഥാനത്തുമായിരുന്നു. കൊവിഡ് കാലത്ത് ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടായ ഇടിവാണ് ഈ മാറ്റത്തിന് കാരണം. ആകെ 45 നഗരങ്ങളാണ് പട്ടികയിൽ ഉള്ളത്.