ദില്ലി: സെല്ലുലാർ ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി എസ്‌പി കൊച്ചാറിനെ നിയമിച്ചു. ദീർഘകാലം ഈ ചുമതല വഹിച്ചിരുന്ന രാജൻ എസ് മാത്യു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് കൊച്ചാർ ചുമതലയേറ്റെടുക്കുന്നത്.

ഇന്ത്യൻ ആർമിയിൽ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗത്തിന്റെ തലവനായിരുന്നു കൊച്ചാർ. ഇതിന് മുൻപ് ഇന്ത്യൻ ആർമിയിൽ അഡീഷണൽ ഡയറക്ടർ ജനറലായിരുന്നു. ടെലികോം സെക്ടർ സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സിഇഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.

ഭാരതി എയർടെല്ലിന്റെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗത്തിന്റെ സിഒഒ ആയ അജയ് പുരിയെ സിഒഎഐ ചെയർമാനായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡന്റ് പ്രമോദ് കുമാർ മിത്തലാണ് വൈസ് ചെയർമാൻ.