കമ്പനിയുടെ വളര്‍ച്ച സംബന്ധിച്ച അനുമാനം അടുത്തിടെ കൊഗ്നിസെന്‍റ് വെട്ടിക്കുറച്ചിരുന്നു. ഇതോടെ കൂട്ട പരിച്ചുവിടല്‍ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. തൊഴില്‍ കുറച്ചു കൊണ്ട് ചെലവ് കുറയ്ക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
മുബൈ: കമ്പനിയില്‍ കൂട്ട പിരിച്ചുവിടല്‍ ഉണ്ടാകില്ലെന്ന് കൊഗ്നിസെന്‍റ് വ്യക്തമാക്കി. എന്നാല്‍ ഉന്നതതലത്തില്‍ ജീവനക്കാരുടെ ചെലവ് ചുരുക്കാന്‍ കൊഗ്നിസെന്‍റ് തീരുമാനിച്ചു.
കമ്പനിയുടെ വളര്‍ച്ച സംബന്ധിച്ച അനുമാനം അടുത്തിടെ കൊഗ്നിസെന്‍റ് വെട്ടിക്കുറച്ചിരുന്നു. ഇതോടെ കൂട്ട പരിച്ചുവിടല്‍ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. തൊഴില്‍ കുറച്ചു കൊണ്ട് ചെലവ് കുറയ്ക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാല്‍, കൂട്ട പിരിച്ചുവിടല്‍ ഉണ്ടാകില്ലെന്ന് കമ്പനി ഉറപ്പിച്ചു പറയുന്നു. നടപ്പ് വര്‍ഷം വരുമാനത്തില്‍ 3.9 ശതമാനം മുതല്‍ 4.9 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് കൊഗ്നിസെന്‍റിന്‍റെ പുതിയ നിരീക്ഷണം. നേരത്തെ ഏഴ് ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് സ്ഥാനത്താണിത്.
അടുത്ത വര്‍ഷം മുതല്‍ കാംപസുകളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏകദേശം 20 ശതമാനം അധിക വേതനം നല്‍കുമെന്നും കൊഗ്നിസെന്‍റ് വ്യക്തമാക്കുന്നു.
