1902 രൂപയാണ് പുതിയ നിരക്ക്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്നു പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ (Commercial LPG cylinder) വില കൊച്ചിയിൽ 101 രൂപ കുറഞ്ഞു. 1902 രൂപയാണ് പുതിയ നിരക്ക്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്നു പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

ജനുവരി ആദ്യവും വാണിജ്യ സിലിണ്ടറിന് വില കുറവ് രേഖപ്പെട്ടുത്തിയിരുന്നു. 19 കിലോ എൽപിജി സിലിണ്ടറിന് 101 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബർ ഒന്നിന് 102.50 കൂടിയ ശേഷമാണ് ജനുവരിയിൽ വില കുറച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയത്.

Also Read : സ്വർണവിലയിൽ ഇടിവിന്റെ ഒരാഴ്ച; ഇന്ന് വിലയിൽ മാറ്റമില്ല

Also Read : ബജറ്റ് ദിനത്തിൽ പ്രതീക്ഷയോടെ ഓഹരി വിപണിയും; നേട്ടത്തോടെ വ്യാപാരം തുടങ്ങി

Also Read : ജിഎസ്ടി വരുമാനത്തിൽ വൻ വർധന: ജനുവരിയിൽ കിട്ടിയത് 1.38 ലക്ഷം കോടി രൂപ