രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 209 രൂപ കുറച്ചു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. നേരത്തെ വിമാന ഇന്ധന വില ലിറ്ററിന് 5 രൂപ വർധിച്ചിരുന്നു.
ദില്ലി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കുറച്ചത്. ഇതോടെ ദില്ലിയിൽ സിലിണ്ടറിനു 2728 രൂപയാകും. അതേസമയം ഗാർഹിക എൽ.പി.ജി. സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസവും വാണിജ്യ എൽ.പി.ജി. സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. ഇതിനിടെ വിമാന ഇന്ധന വില 5 രൂപ കൂടി. ഇതോടെ ഏവിയേഷൻ ടർബൈൻ ഫ്യുവലിനു വില ലിറ്ററിനു 115 രൂപയായി. ആഭ്യന്തര വിമാന നിരക്കുകളെ വില വർധവവ് ബാധിക്കും.


