വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

ദില്ലി: വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി കഴിഞ്ഞ മാസം ആദ്യം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിലിണ്ടറുകളുടെ വില 2253 രൂപയില്‍ നിന്ന് 2355.50 രൂപയായി ഉയര്‍ന്നിരുന്നു. 

updating...

കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; 11 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ (Crude oil) വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ( Brent crude oil) വില 119.8 ഡോളർ വരെ ഉയർന്നു. രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ക്രൂഡ് ഓയിൽ വിലയുള്ളത്. വരും ദിവസങ്ങളിൽ ക്രൂഡ് വില 120 ഡോളർ കടന്ന് കുതിക്കുമെന്നാണ് റിപ്പോർട്ട്. ഉക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയ്ക്കെതിരെയുള്ള ആറാം റൗണ്ട് ഉപരോധത്തെക്കുറിച്ചുള്ള യൂറോപ്യന് യൂണിയൻ ചര്‍ച്ചകള്‍ നടക്കവെയാണ് ക്രൂഡ് ഓയ്ല്‍ വില കുതിക്കുന്നത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന യോഗത്തിൽ റഷ്യൻ എണ്ണ നിരോധനം സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ (European Union) ധാരണയിലെത്തുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് തിങ്കളാഴ്ച എണ്ണവില 11 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. യോഗത്തിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഉണ്ടായാൽ ക്രൂഡ് ഓയിൽ വിപണിയെ അത് സാരമായി തന്നെ ബാധിച്ചേക്കാം. 

വേനല്‍ക്കാല സീസണിന് മുന്നോടിയായി യുഎസിലും യൂറോപ്പിലും ഗ്യാസോലിന്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയുടെ ഡിമാന്റ് ഉയര്‍ന്നകതോടെ ക്രൂഡ് ഓയിൽ വിപണി ഇതിനകം തന്നെ ഞെരുക്കത്തിലായിട്ടുണ്ട്. ഒപ്പം യൂറോപ്യൻ യൂണിയൻ ചർച്ചയിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഉണ്ടാകാനാണ് സാധ്യത. ഇതോടെ ക്രൂഡ് ഓയിൽ വിപണി കൂടുതൽ പ്രതിസന്ധിയിലാകും. 

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡോയിൽ വില കുത്തനെ ഉയരുന്നത് കൂടുതൽ ബുദ്ധിമുട്ടിലേക്ക് നയിക്കുന്നതും ഇന്ത്യയെ ആയിരിക്കും. ഇറാക്കും സൗദി അറേബ്യയുമാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നത്. ഈ മാസം ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞെങ്കിലും വൻ തോതിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടില്ല. പ്രതിവർഷം നിശ്ചിത അളവിൽ ക്രൂഡോയിൽ വാങ്ങാമെന്ന ധാരണ ഉള്ളതിനാൽ ക്രൂഡ് ഓയിലിന്റെ അളവ് വലിയ രീതിയിൽ കുറയ്ക്കാൻ ഇന്ത്യൻ കമ്പനികൾക്ക് സാധിക്കില്ല.