Asianet News MalayalamAsianet News Malayalam

വായ്പാ മൊറട്ടോറിയം: കാലാവധി തീരാൻ ഇനി രണ്ട് ദിവസം മാത്രം, തിരിച്ചടവിൽ ആശങ്ക

ആഗസ്റ്റ് 31 ന് മൊറട്ടറിയം അവസാനിക്കും. സെപ്റ്റംബര്‍ 1 മുതല്‍ വായപകളുടെ തിരിച്ചടവ് പഴയതുപോലെ തുടങ്ങണം. മൊറട്ടോറിയം കാലയളവിലെ പലിശക്കും  ഇളവില്ല.
 

covid 19 loan moratorium  status
Author
Trivandrum, First Published Aug 29, 2020, 12:37 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയും ലോക് ഡൗണും കണക്കിലെടുത്ത് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം കാലാവധി മറ്റന്നാൾ തീരും. മൊറട്ടോറിയം നീട്ടുന്ന കാര്യത്തിൽ ഇട് വരെ തീരുമാനം ആകാത്തതും കൊവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതും വലിയ ആശങ്കയാണ് വായ്പ എടുത്തവരിൽ ഉണ്ടാക്കുന്നത്. ചൊവ്വാഴ്ച മുതല്‍ തിരിച്ചടവ് വീണ്ടും തുടങ്ങണമെന്നിരിക്കെ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തിരിച്ചടവിനെക്കുറിച്ചുള്ള ആശങ്ക ശക്തമാവുകയാണ്.

കൊവിഡ് വ്യാപനത്തിന്‍റേയും ലോക്ഡൗണിന്‍റേയും സാഹചര്യത്തില്‍ മാര്‍ച്ച് മുതല്‍ മൂന്ന് മാസത്തേക്കാണ് ആദ്യം മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്നു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.ആഗസ്റ്റ് 31 ന് മൊറട്ടോറിയം അവസാനിക്കും. സെപ്റ്റംബര്‍ 1 മുതല്‍ വായപകളുടെ തിരിച്ചടവ് പഴയതുപോലെ തുടങ്ങണം. മൊറട്ടറിയം കാലയളവിലെ പലിശക്കും  ഇളവില്ല.

ഓണക്കാലം കണക്കിലെടുത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകള്‍ അനുവിദിച്ചിട്ടുണ്ട്. പക്ഷെ ശമ്പള വരുമാനത്തില്ലാത്തവരെ സംബന്ധിച്ചിടത്തോളം വായപ തിരിച്ചടവിനുള്ള വരുമാനം ഉറപ്പാക്കാനാകാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്. മൊറട്ടോറിയം അവാസിക്കുന്ന സാഹചര്യത്തില്‍ തരിച്ചടവ് സൂചിപ്പിച്ച് ബാങ്കുകൾ വായ്പയെടുത്തവര്‍ക്ക് സന്ദേശങ്ങൾ അയച്ച് തുടങ്ങിയിട്ടുണ്ട്.  കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എങ്കിലും നിര്‍ണ്ണായക പ്രഖ്യാപനമുണ്ടാകുമോയെന്ന കാത്തിരിപ്പിലാണ് മൊറട്ടറിയം പ്രയോജനപ്പെടുത്തിയവരില്‍ ഏറെയും

Follow Us:
Download App:
  • android
  • ios