മുംബൈ: ആ​ഗോള സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കൽ മന്ദ​ഗതിയിൽ തുടരുന്നത് കമ്മോഡിറ്റി വിപണിയിൽ സമ്മർദ്ദം വർധിപ്പിക്കുന്നു. ക്രൂഡ് നിരക്കിൽ വീണ്ടും ഇടിവ് റിപ്പോർട്ട് ചെയ്യാൻ ഇത് ഇടയാക്കി. 

ഇൻട്രാ-ഡേ ട്രേഡിൽ, ബ്രെൻറ് ക്രൂഡ് വില ബാരലിന് 43 ഡോളറിലേക്ക് എത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇത് 42.78 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 40 ഡോളറും 50 സെന്റും ആയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ ​ന​ഗരങ്ങളിൽ ലോക്ക്ഡൗൺ തുടരുന്നതും കൊവിഡ് -19 പകർച്ചവ്യാധിയുടെ രണ്ടാം തരം​ഗത്തെ സംബന്ധിച്ച റിപ്പോർട്ടുകളും ആ​ഗോള തലത്തിൽ ഇന്ധന ആവശ്യകതയിൽ ആശങ്ക വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇതോടെ ക്രൂഡ് നിരക്ക് താഴേക്ക് എത്തി. 

എന്നാൽ, കൊവിഡ് വാക്സിനെ സംബന്ധിച്ച ശുഭകരമായ റിപ്പോർട്ടുകൾ വിപണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.