Asianet News MalayalamAsianet News Malayalam

അമ്പോ ! വന്‍ വിലക്കയറ്റം: ആശങ്ക പടരുന്നു, എണ്ണവില നിയന്ത്രണമില്ലാതെ മുകളിലേക്ക്

സൗദി അറേബ്യയിലെ സൈനിക താവളങ്ങൾക്കും ഊർജ്ജ ഉല്‍പാദന മേഖലയ്ക്കും സമീപം മിസൈൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞതനുസരിച്ച് വെള്ളിയാഴ്ച മുതൽ ക്രൂഡ് നിരക്ക് ആറ് ശതമാനം ഉയർന്നു. 

crude price hike due to US air attack in Iraq
Author
New Delhi, First Published Jan 6, 2020, 12:46 PM IST

ദില്ലി: ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഏറ്റവും ശക്തരായ ജനറലുകളിൽ ഒരാളെ വധിച്ചതിനുശേഷം യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വർദ്ധിച്ചത് എണ്ണയുടെ വന്‍ വിലക്കയറ്റത്തിന് കാരണമായി. 

സൗദി അറേബ്യയിലെ സൈനിക താവളങ്ങൾക്കും ഊർജ്ജ ഉല്‍പാദന മേഖലയ്ക്കും സമീപം മിസൈൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞതനുസരിച്ച് വെള്ളിയാഴ്ച മുതൽ ക്രൂഡ് നിരക്ക് ആറ് ശതമാനം ഉയർന്നു. ലണ്ടനിൽ ബാരലിന് 70 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. 

മാർച്ച് സെറ്റിൽമെന്റിനുള്ള ബ്രെന്റ് 2.2 ശതമാനം അഥവാ 1.51 ഡോളർ ഉയർന്ന് ഐസിഇ ഫ്യൂച്ചേഴ്സ് യൂറോപ്പിൽ 70.11 ഡോളറിലെത്തി, സിംഗപ്പൂരിൽ രാവിലെ 9:11 ന് 70.04 ഡോളറിലാണ് ക്രൂഡ് നിരക്ക്. സെപ്റ്റംബർ 16 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോള്‍ ക്രൂഡ്. ഡബ്ല്യൂടിഐ (വെസ്റ്റ് ടെക്സാസ് ഇന്‍റര്‍മീഡിയേറ്റ്) ക്രൂഡ് കഴിഞ്ഞ ഫെബ്രുവരിയിലെ നിരക്കിനെക്കാള്‍ 1.9 ശതമാനം വില വര്‍ധിച്ച് 64.27 ഡോളറിലെത്തി. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റൈല്‍ നിരക്ക് 1.14 ഡോളര്‍ ഉയര്‍ന്ന് 64.19 ഡോളറാണ്. 

Follow Us:
Download App:
  • android
  • ios