ഈ സാമ്പത്തിക വര്‍ഷം 200 പുതിയ ശാഖകള്‍ തുറക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്.

തൃശ്ശൂര്‍: കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 61 കോടി രൂപ അറ്റാദായം. അറ്റാദായത്തിന്റെ വളര്‍ച്ച 13.90 ശതമാനമാണ്. മുന്‍ വര്‍ഷം സമാനകാലയളില്‍ ഇത് 53.56 കോടി രൂപയായിരുന്നു.

മൊത്തം വായ്പയില്‍ സ്വര്‍ണപ്പണയത്തിന്റെ വിഹിതം 37.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കിട്ടാക്കടം, ഭാവിയില്‍ വരാവുന്ന മറ്റ് വെല്ലുവിളികള്‍ എന്നീ ഇനങ്ങളില്‍ 98.26 കോടി രൂപ വകയിരുത്തി. മൊത്തം കിട്ടാക്കടം വായ്പയുടെ 4.88 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 3.21 ശതമാനമായും ഉയര്‍ന്നു.

ഈ സാമ്പത്തിക വര്‍ഷം 200 പുതിയ ശാഖകള്‍ തുറക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ എംഎസ്എംഇ മേഖലയില്‍ നിന്നുളള വായ്പാ ഡിമാന്റ് വര്‍ധിക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona