ദില്ലി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു. ഐസിഐസിഐ - വീഡിയോകോണ്‍ വായ്പാ അഴിമതി കേസിലാണ് അറസ്റ്റ്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കാട്ടി ദീപക് കൊച്ചാറിനെ ചോദ്യം ചെയ്യാനായി ഇന്ന് വിളിപ്പിച്ചിരുന്നു. ദില്ലി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിലെ ക്രമക്കേടാണ് കേസിനാധാരം.