കഴിഞ്ഞ വർഷം ജൂണിൽ മറ്റൊരു പാർട്ടി ചെയർമാൻ ആയിരുന്ന സഞ്ജീവ് കൃഷ്ണനും രാജി വച്ചിരുന്നു.

കൊച്ചി: ധനലക്ഷ്മി ബാങ്ക് (Dhanlaxmi Bank) ചെയർമാൻ ജി.സുബ്രമണ്യ അയ്യർ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജിയെന്നാണ് വിശദീകരണം. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് അദ്ദേഹത്തെ പാർട്ട് ടൈം ചെയർമാൻ ആയി ബാങ്ക് നിയമിച്ചത്. തീർത്തും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ്‌ അദ്ദേഹം പോകുന്നത് എന്നും രാജിക്ക് മറ്റു കാരണങ്ങൾ ഇല്ല എന്നും ധനലക്ഷ്മി ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂണിൽ മറ്റൊരു പാർട്ടി ചെയർമാൻ ആയിരുന്ന സഞ്ജീവ് കൃഷ്ണനും രാജി വച്ചിരുന്നു.