സമ്പന്നരായ വിസ്‌കി പ്രേമികളെ ലക്ഷ്യമിട്ട് പുതിയ പരീക്ഷണവുമായി പ്രമുഖ മദ്യനിര്‍മ്മാണ കമ്പനിയായ ഡിയാജിയോ. കമ്പനിയുടെ പക്കലുള്ള ഒരു കോടിയിലധികം വിസ്‌കി വീപ്പകളില്‍ (നിന്ന് ഏറ്റവും മികച്ച 12 എണ്ണം മാത്രം തിരഞ്ഞെടുത്തു നല്‍കുന്ന 'ദ ട്വല്‍വ്' എന്ന പദ്ധതിയുടെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ആഗോള വിപണിയില്‍ വിസ്‌കി വില്പനയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തുമ്പോഴും, സമ്പന്നരായ വിസ്‌കി പ്രേമികളെ ലക്ഷ്യമിട്ട് പുതിയ പരീക്ഷണവുമായി പ്രമുഖ മദ്യനിര്‍മ്മാണ കമ്പനിയായ ഡിയാജിയോ. കമ്പനിയുടെ പക്കലുള്ള ഒരു കോടിയിലധികം വിസ്‌കി വീപ്പകളില്‍ (നിന്ന് ഏറ്റവും മികച്ച 12 എണ്ണം മാത്രം തിരഞ്ഞെടുത്തു നല്‍കുന്ന 'ദ ട്വല്‍വ്' എന്ന പദ്ധതിയുടെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സിംഗപ്പൂരിലെ റാഫിള്‍സ് സെന്റോസയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് 2026-ലേക്കുള്ള ഈ അപൂര്‍വ ശേഖരം അവതരിപ്പിച്ചത്. 1984-ല്‍ നിര്‍മ്മിച്ച 'മോര്‍ട്ട്‌ലാക്ക്'എന്ന വിസ്‌കി വീപ്പയാണ് ഇത്തവണത്തെ ശേഖരത്തിലെ താരം.
തിരഞ്ഞെടുപ്പ് കഠിനം; 4200 മണിക്കൂര്‍ പരിശ്രമം
ഡിയാജിയോയുടെ ലോകപ്രശസ്തരായ വിസ്‌കി വിദഗ്ധര്‍ വര്‍ഷം തോറും 4,200 മണിക്കൂറിലധികം ചിലവിട്ടാണ് ഈ 12 വീപ്പകള്‍ കണ്ടെത്തുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ അമ്പതിലധികം ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന വീപ്പകള്‍ ഓരോന്നും പരിശോധിച്ചാണ് ഗുണമേന്മയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളവ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മുന്‍പ് പ്രശസ്തമായ ബ്രാന്‍ഡ് പേരുകള്‍ നോക്കിയാണ് ആളുകള്‍ വിസ്‌കി വാങ്ങിയിരുന്നതെങ്കില്‍, ഇപ്പോള്‍ ഗുണമേന്മയ്ക്കും അപൂര്‍വതയ്ക്കുമാണ് പ്രാധാന്യം.
ചിത്രകാരന്മാരുടെ ഒറിജിനല്‍ പെയിന്റിംഗുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതുപോലെ, ലോകത്ത് മറ്റാര്‍ക്കും ലഭിക്കാത്ത തനതായ രുചിയുള്ള വിസ്‌കി സ്വന്തമാക്കാനാണ് സമ്പന്നരായ വിസ്‌കി ശേഖരിക്കുന്നവര്‍ ഇപ്പോള്‍ താല്പര്യപ്പെടുന്നത്. പ്രശസ്തമായ വലിയ ബ്രാന്‍ഡുകള്‍ക്ക് പകരം, അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ മദ്യത്തോടുള്ള പ്രിയം ഏറിവരികയാണ്.
സ്വന്തം പേരില്‍ കുപ്പികളിലാക്കാം
ഈ പദ്ധതി പ്രകാരം വീപ്പകള്‍ സ്വന്തമാക്കുന്നവര്‍ക്ക് അവ അഞ്ച് വര്‍ഷം കൂടി വിസ്‌കി കേന്ദ്രങ്ങളില്‍ തന്നെ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. അതിനുശേഷം ഉടമയുടെ താല്പര്യപ്രകാരം സ്വന്തം പേരോ ഡിസൈനോ നല്‍കി ഇവ കുപ്പികളിലാക്കി സൂക്ഷിക്കാം. മദ്യം എന്നതിലുപരി ഒരു ചരിത്രത്തിന്റെ ഭാഗമാവുകയാണ് ഇതിലൂടെ വിസ്‌കി പ്രേമികള്‍ ചെയ്യുന്നത്. സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തത് ലക്ഷ്വറി വിസ്‌കി വിപണിയിലുള്ള വര്‍ധിച്ച താല്പര്യമാണ് സൂചിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ വിസ്‌കി വിപണിയിലെ നിക്ഷേപത്തേക്കാള്‍ ഉപരിയായി, അപൂര്‍വമായവ സ്വന്തമാക്കാനുള്ള മത്സരമായി ഇത് മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.


