Asianet News MalayalamAsianet News Malayalam

ഈ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യാം മിനിറ്റുകൾക്കുള്ളിൽ; സ്റ്റാർ ആയി ഡിജി യാത്ര

ദില്ലി  ഇന്റർനാഷണൽ എയർപോർട്ടിന് പിന്നാലെ ഡിജി യാത്രാ സൗകര്യം ഒരുക്കി രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്. ഇനി  അതിവേഗം ചെക്ക് ഇൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കാം. 

DigiYatra programme will launch in Rajiv Gandhi International Airport
Author
Trivandrum, First Published Aug 17, 2022, 3:50 PM IST

ദില്ലി  ഇന്റർനാഷണൽ എയർപോർട്ടിന് പിന്നാലെ ഡിജി യാത്രാ സൗകര്യം ഒരുക്കി രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്. നാളെ മുതൽ ഡിജിയാത്ര പ്ലാറ്റ്‌ഫോമിലൂടെ യാത്രക്കാർക്ക് അതിവേഗം ചെക്ക് ഇൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കാം. 

പേപ്പർ രഹിത, അതിവേഗ യാത്ര എന്നുള്ളതാണ് ഡിജിയാത്ര കൊണ്ട് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിൽ ദീർഘ നേരം ക്യൂ നിൽക്കാതെ, ഒന്നിലധികം വരുന്ന പരിശോധനകൾ ഒഴിവാക്കുകയും ചെയ്യാൻ ഇതിലൂടെ സാധിക്കും. യാത്രക്കാർക്ക് തടസ്സരഹിതവുമായ യാത്ര സാധ്യമാക്കുമെന്ന് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

Read Also: നീണ്ട ചെക്ക്-ഇൻ ക്യൂവിൽ നിന്ന് കാല് കഴയ്ക്കേണ്ട; രാജ്യത്തെ ഈ എയർപോർട്ടിൽ നിമിഷങ്ങൾ മാത്രം മതി

ഫെയ്‌സ് റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ച് യാത്രക്കാർക്ക് പരിശോധനയിലൂടെ കടന്നു പോകാം. ഒന്നിലധികം ഐഡന്റിറ്റി പരിശോധനകൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. എൻറോൾമെന്റിനായി ഡിജിയാത്ര ടെക്‌നിക്കൽ ടീം ഒരു പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. അത് യാത്രക്കാർ ഡൗൺലോഡ് ചെയ്യണം. DigiYatra ആപ്പിന്റെ ബീറ്റ പതിപ്പ് ഇപ്പോൾ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ ലഭ്യമാണ്, ഏതാനും ആഴ്ചകൾക്കുള്ളിൽ iOS ആപ്പ് സ്റ്റോറിൽ ലഭ്യമാകും.

Read Also: നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; സ്വാത്ര്യത്തിന്റെ മധുരം പകർന്ന് ബാങ്ക് ഓഫ് ബറോഡ

ഡിജിയാത്ര പ്ലാറ്റ്ഫോം സേവനങ്ങൾ 

• യാത്രക്കാർ DigiYatra മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം
• എയർലൈൻ ആപ്പ് തുറക്കുക
• ആധാർ/ഡ്രൈവിംഗ് ലൈസൻസ് നമ്പർ നൽകുക
• യാത്രക്കാർക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ/ഇമെയിലിൽ OTP ലഭിക്കും
• OTP നൽകുക
• പാസ്‌പോർട്ടിന്റെ ആദ്യ പേജ് സ്കാൻ ചെയ്യുക
• സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യുക 
• ഡിജിലോക്കർ പോർട്ടലിലൂടെ യാത്രക്കാരുടെ മുഖം തിരിച്ചറിയും.  
• യാത്രക്കാർ അവരുടെ ഡിജിയാത്ര ഐഡികൾ അവരുടെ നിലവിലുള്ള അല്ലെങ്കിൽ ഭാവി ഫ്ലൈറ്റ് ബുക്കിംഗുകളുമായോ ബോർഡിംഗ് പാസുകളുമായോ ബന്ധപ്പെടുത്തണം
• യാത്രക്കാരൻ ബോർഡിംഗ് പാസ് സ്‌കാൻ ചെയ്യുമ്പോഴോ ടിക്കറ്റ് അപ്‌ലോഡ് ചെയ്യുമ്പോഴോ ആപ്പ് വഴി യാത്രാ വിവരങ്ങൾ ലഭിക്കും.

Read Also: ആധാർ ഇല്ലെങ്കിൽ ഇനി സബ്‌സിഡിയോ ആനുകൂല്യങ്ങളോ ഇല്ല!

ഡിജിയാത്ര നടപടി ക്രമങ്ങൾ എങ്ങനെ? 

• എയർപോർട്ടിലെ ഇ-ഗേറ്റ് വഴി യാത്രക്കാർക്ക് പ്രവേശനം ലഭിക്കും
• എൻട്രി ഇ-ഗേറ്റിൽ യാത്രക്കാർക്ക് എത്താം 
• ബാർ-കോഡ് ചെയ്ത ബോർഡിംഗ് പാസുകൾ സ്കാൻ ചെയ്യാം
• ഇ-ഗേറ്റിലെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ക്യാമറയിൽ മുഖം പതിപ്പിക്കണം.
• യാത്രക്കാരന്റെ ഐഡിയും യാത്രാ രേഖയും ഡിജി സിസ്റ്റം വിലയിരുത്തുന്നു
• വിമാനത്താവളത്തിലേക്ക് യാത്രക്കാരെ അനുവദിക്കുന്നതിനായി ഇ-ഗേറ്റ് തുറക്കുന്നു 

Follow Us:
Download App:
  • android
  • ios