കുടുംബത്തിന് ഇൻഷുറൻസ് ക്ലെയിം എളുപ്പമാക്കാനും അമിതമായ പേപ്പർ വർക്കുകൾ ഒഴിവാക്കാനും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

വിമാനയാത്രയ്ക്കിടെ എന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനി അപകടമരണ ആനുകൂല്യം നൽകുമോ? കുടുംബത്തിന് പേപ്പർ വർക്കുകളുടെ നൂലാമാലകളിൽ കുടുങ്ങാതെ ഇത് ക്ലെയിം ചെയ്യാൻ എത്രത്തോളം എളുപ്പമാണ്? അടുത്തിടെ ഉണ്ടായ വിമാന അപകടത്തിന് ശേഷം പൊതുവായി ഉയരുന്ന സംശയങ്ങളിൽ ഒന്നാണിത് . ഇത്തരം ആശങ്കകൾ തികച്ചും സ്വാഭാവികമാണ്. മിക്ക ട്രാവൽ ഇൻഷുറൻസ് പോളിസികളിലും ലൈഫ് ഇൻഷുറൻസ് പോളിസികളിലും അപകടമരണ ആനുകൂല്യം ഉൾപ്പെടുന്നുവെന്നതാണ് യാഥാർഥ്യം

ട്രാവൽ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും ട്രാവൽ ഇൻഷുറൻസ്: യാത്രയ്ക്കിടയിലും വിമാനയാത്രകളിലുമുണ്ടാകുന്ന അപകടമരണങ്ങൾക്കും അംഗഭംഗങ്ങൾക്കും ട്രാവൽ ഇൻഷുറൻസിൽ പലപ്പോഴും വ്യവസ്ഥകളുണ്ട്. വാർഷിക മൾട്ടി-ട്രിപ്പ് പോളിസിയുണ്ടെങ്കിൽ അത് ഏറെ പ്രയോജനകരമാണ്.

ലൈഫ് ഇൻഷുറൻസ്: നിലവിലുള്ള ലൈഫ് ഇൻഷുറൻസ് പോളിസികൾ സാധാരണയായി അപകടമരണങ്ങൾ ഉൾക്കൊള്ളുന്നു. അപകടം എവിടെവെച്ച് സംഭവിച്ചുവെന്നത് പ്രശ്നമല്ല, പോളിസിയിൽ പ്രത്യേകം ഒഴിവാക്കിയിട്ടില്ലെങ്കിൽ കവറേജ് ലഭിക്കും.

കുടുംബത്തിന് എളുപ്പത്തിൽ ക്ലെയിം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുടുംബത്തിന് ഇൻഷുറൻസ് ക്ലെയിം എളുപ്പമാക്കാനും അമിതമായ പേപ്പർ വർക്കുകൾ ഒഴിവാക്കാനും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

പോളിസികൾ വിശദമായി പരിശോധിക്കുക: നിലവിലുള്ള ട്രാവൽ ഇൻഷുറൻസ് (പ്രത്യേകിച്ച് വാർഷിക മൾട്ടി-ട്രിപ്പ് പോളിസിയുണ്ടെങ്കിൽ) പോളിസികളും ലൈഫ് ഇൻഷുറൻസ് പോളിസികളും വിശദമായി പരിശോധിക്കുക. മരണാനുകൂല്യം, എയർലൈൻ അപകടമരണം, പൊതുവാഹന അപകടം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ശ്രദ്ധിക്കുക.

ഗുണഭോക്താക്കളെ വ്യക്തമാക്കുക: എല്ലാ പോളിസികളിലും ഗുണഭോക്താക്കളെ വ്യക്തമായി രേഖപ്പെടുത്തുകയും വിവരങ്ങൾ ഏറ്റവും പുതിയതാണെന്ന് ഉറപ്പാക്കുകയും ചെയ്യുക. തടസ്സമില്ലാത്ത പണമിടപാടിന് ഇത് നിർണായകമാണ്.

രേഖകൾ ചിട്ടപ്പെടുത്തുക: എല്ലാ ഇൻഷുറൻസ് പോളിസി രേഖകളും, ഏജന്റിന്റെ ബന്ധപ്പെടാനുള്ള വിവരങ്ങളും, ഓരോ പോളിസിയും എന്തിനെയൊക്കെയാണ് കവർ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന ഒരു ലിസ്റ്റും ഉൾപ്പെടുത്തി, എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന ഒരു ഫോൾഡർ തയ്യാറാക്കുക. എല്ലാ പോളിസികളും ഒരിടത്ത് ഡിജിറ്റലായി സൂക്ഷിക്കാൻ ഇ-ഇൻഷുറൻസ് അക്കൗണ്ട് ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്. ഇതിന്റെ സ്ഥാനം നിങ്ങളുടെ പങ്കാളിയെയോ വിശ്വസ്തനായ ഒരു കുടുംബാംഗത്തെയോ അറിയിക്കുക.

കുടുംബത്തെ വിവരങ്ങൾ അറിയിക്കുക: ഇൻഷുറൻസ് കവറേജിനെക്കുറിച്ച് പങ്കാളിയുമായി തുറന്നു സംസാരിക്കുക. ഏതൊക്കെ പോളിസികളുണ്ടെന്നും, രേഖകൾ എവിടെയാണെന്നും, എന്തെങ്കിലും സംഭവിച്ചാൽ ആരെ (നിങ്ങളുടെ ഏജന്റ് അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ട്) ബന്ധപ്പെടണമെന്നും വിശദീകരിക്കുക.

നോമിനി വിവരങ്ങൾ കൃത്യമാക്കുക: എല്ലാ പോളിസികളിലും നോമിനി വിവരങ്ങൾ കൃത്യവും പുതിയതാണെന്നും ഉറപ്പാക്കുക. ഇത് ക്ലെയിം നടപടികൾ ലളിതമാക്കും.

ഈ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ, കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സുരക്ഷ നൽകാനും പ്രതിസന്ധി ഘട്ടങ്ങളിൽ ക്ലെയിം നടപടികൾ സുഗമമാക്കാനും കഴിയും.