Asianet News MalayalamAsianet News Malayalam

നവംബറിൽ എത്ര ദിവസം മദ്യം കിട്ടില്ല; ഉത്സവ കാലത്തെ ഡ്രൈ ഡേകൾ

കേരളത്തില്‍ എത്ര ദിവസം ബാറുകള്‍ തുറക്കില്ല നവംബറിലെ ഡ്രൈ ഡേകള്‍ ഇതാണ്. 

DRY DAYS IN NOVEMBER 2023 apk
Author
First Published Nov 2, 2023, 5:42 PM IST

ത്സവ സീസണിൽ എത്ര ദിവസം കേരളത്തിൽ ബാറുകൾ അടഞ്ഞു കിടക്കും. രാജ്യത്തൊട്ടാകെ നവംബറിൽ മൂന്ന് ദിവസം ഡ്രൈ ഡേ ആണെങ്കിലും സംസ്ഥാനത്ത് രണ്ട് ദിവസ്സം മാത്രമാണ് മദ്യം കിട്ടാത്തതുള്ളൂ.  ഒന്നാം തിയതി ഇതിൽ ഉൾപ്പെടും. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.

ഡ്രൈ ഡേകളില്‍ റീട്ടെയിൽ ഷോപ്പുകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു. ജനുവരി 26-ന് റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം, ഒക്ടോബർ 2-ന് ഗാന്ധിജയന്തി എന്നിങ്ങനെയുള്ള ദേശീയ അവധി ദിനങ്ങളിൽ രാജ്യത്തെ ബാറുകൾ അടഞ്ഞുകിടക്കും. ഉത്സവകാലത്തും ഇന്ത്യയിൽ തിരഞ്ഞെടുപ്പ് സമയത്തും ഡ്രൈ ഡേകൾ നിർബന്ധമാക്കാറുണ്ട്.

ALSO READ: 'സ്വർണമുണ്ടെങ്കിൽ പിന്നെ പേടി എന്തിന്'; ഏറ്റവും കുറഞ്ഞ സ്വർണ്ണ വായ്പ പലിശ ഇവിടെ

2023 നവംബറിലെ ഡ്രൈ ഡേകൾ

നവംബർ 12, ഞായർ: ദീപാവലി

നവംബർ 23, വ്യാഴം: കാർത്തികി ഏകാദശി

നവംബർ 27, തിങ്കൾ: ഗുരുനാനാക്ക് ജയന്തി

മദ്യ വിൽപനയിൽ നിന്നും ഉയർന്ന വരുമാനമാണ് രാജ്യത്തിനുണ്ടാകാറുള്ളത്. എന്നാൽ, രാജ്യത്ത് ദേശീയ അവധി ദിനങ്ങളിലും ഉത്സവങ്ങളിലും എല്ലാ മദ്യ വില്പന ശാലകളും ബാറുകളും അടച്ചിടും. ആഘോഷവേളകളിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടി വേണ്ടിയാണ് ഇത്തരത്തിൽ ഡ്രൈ ഡേ കൊടുവന്നതിന് പിന്നിലെ കാരണം. 

ഡ്രൈ ഡേ അല്ലാതെ ഇന്ത്യയിൽ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളും ഉണ്ട്. ഈ സംസ്ഥാനങ്ങളിൽ മദ്യം വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. ബീഹാർ, ഗുജറാത്ത്, ലക്ഷദ്വീപ്, മണിപ്പൂർ, മിസോറം എന്നിവ മദ്യ നിരോധന സംസ്ഥാനങ്ങളാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios