സ്വർണ്ണ വായ്പയുടെ പലിശ നിരക്കുകൾ ബാങ്കിനെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച പത്ത് ബാങ്കുകൾ ഇതാ.

പ്രതീക്ഷിതമായി പണം ആവശ്യം വരുമ്പോൾ ഏറ്റവും സുരക്ഷിത വായ്പയാണ് സ്വർണ വായ്പകൾ. ഈട് നൽകുന്നതിനാൽ തന്നെ മറ്റു വായ്പകൾക്ക് ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ പലിശ നിരക്കാണ് ഇതിന് ബാങ്കുകൾ ഈടാക്കുന്നത്. ലോൺ തുക നിശ്ചയിക്കുന്നതിനായി സ്വർണ്ണത്തിന്റെ മൂല്യം പരിശോധിക്കും. അതിന് ശേഷം ലോൺ തുക കൈമാറും. 

പല ബാങ്കുകളും പ്രതിമാസ പലിശ, കാലാവധിയുടെ അവസാനത്തിൽ പ്രധാന തിരിച്ചടവ് തുടങ്ങിയ ലളിതമായ തിരിച്ചടവ് ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 6 മുതൽ 12 മാസം വരെയുള്ള കാലയളവിൽ സ്വർണ്ണ വായ്പകൾ ലഭ്യമാണ്. സ്വർണ്ണ വായ്പയുടെ പലിശ നിരക്കുകൾ ബാങ്കിനെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച പത്ത് ബാങ്കുകൾ ഇതാ.

ബാങ്ക് ഗോൾഡ് ലോൺ പലിശ നിരക്ക് പ്രോസസ്സിംഗ് ഫീസ്
കൊട്ടക് മഹീന്ദ്ര ബാങ്ക് 8.00% മുതൽ 24.00% വരെ2% + ജിഎസ്ടി
എച്ച്ഡിഎഫ്‌സി ബാങ്ക്8.50% മുതൽ 17.30% വരെ  1%
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ8.45% മുതൽ 8.55% വരെ0.50%
യൂക്കോ ബാങ്ക് 8.50%250 മുതൽ 5000 വരെ
ഇന്ത്യൻ ബാങ്ക്8.65% മുതൽ 9.00% വരെ0.56%
യൂണിയൻ ബാങ്ക്8.65% മുതൽ 9.90% വരെ
എസ്ബിഐ8.70%0.50% + ജിഎസ്ടി
ബന്ധൻ ബാങ്ക്8.75% മുതൽ 19.25% വരെ1% + ജിഎസ്ടി
പഞ്ചാബ് & സിന്ദ് ബാങ്ക്8.85%500 മുതൽ 10000 വരെ
ഫെഡറൽ ബാങ്ക്8.99%

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം