Asianet News MalayalamAsianet News Malayalam

ഇ -കൊമേഴ്സ് ലാപ്പ്‌ടോപ്പ് വിൽപ്പന കൂടുന്നു: വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇടിവുണ്ടാകുമെന്ന് വിദ​ഗ്ധർ

വലിയ സംരംഭങ്ങൾ പ്രീമിയം ഉപകരണങ്ങൾക്കായി നോക്കുമ്പോൾ ചെറുകിട, ഇടത്തരം സംരംഭങ്ങളും വ്യക്തികളും താങ്ങാനാവുന്ന ഓപ്ഷനുകൾക്കായാണ് പണം ചെലവഴിക്കുന്നത്.

e commerce laptop sale increase during unlock 1.0
Author
Mumbai, First Published Jun 13, 2020, 5:54 PM IST

മുംബൈ: വർക്ക് ഫ്രം ഹോം, ഓൺലൈൻ പഠനം തു‌ടങ്ങിയ രീതികൾ വർധിച്ചത് കാരണം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനിടയിലും ലാപ്‌ടോപ്പുകളുടെ ആവശ്യകത കൂടുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ പുതിയതും പുതുക്കിയതുമായ ലാപ്പ്ടോപ്പുകൾക്കായി തിരയുന്നവരുടെ എണ്ണം വർധിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ തിരയുന്നവരിൽ അധികവും ഡെസ്‌ക്‌ടോപ്പുകളേക്കാൾ ലാപ്പ്ടോപ്പുകൾ മുൻഗണന നൽകുന്നതെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വലിയ സ്‌ക്രീനുകളും ആക്‌സസറികളുമുള്ള താങ്ങാവുന്ന വിലയുളള ലാപ്പ്ടോപ്പു​കളാണ് അധികം ആളുകളും അന്വേഷിക്കുന്നത്. ഇതിൽ ഭൂരിഭാഗവും പെൻറ്റ് -അപ്പ് ഡിമാൻഡാണ്. ഇതിനാൽ തന്നെ വർഷത്തിന്റെ രണ്ടാം പകുതിയിൽ ആവശ്യകതയിൽ ഇടിവുണ്ടാകുമെന്നും വിദ​ഗ്ധർ പറയുന്നു. 

നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്ടോപ്പുകൾക്ക് കൂടുതൽ ഡിമാൻഡുണ്ടാകുന്നതായാണ് ഐഡിസി റിസർച്ച് അഭിപ്രായപ്പെടുന്നത്. വലിയ സംരംഭങ്ങൾ പ്രീമിയം ഉപകരണങ്ങൾക്കായി നോക്കുമ്പോൾ ചെറുകിട, ഇടത്തരം സംരംഭങ്ങളും വ്യക്തികളും താങ്ങാനാവുന്ന ഓപ്ഷനുകൾക്കായാണ് പണം ചെലവഴിക്കുന്നത്.

മെയ് പകുതി മുതൽ എല്ലാ ഉൽപ്പനങ്ങളും വിതരണം ചെയ്യാൻ അനുമതി ലഭിച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂ‌ടെ ജോലി, ഗെയിമിംഗ് ഓറിയന്റഡ് ലാപ്‌ടോപ്പുകൾ എന്നിവ നിരവധി പേർ വാങ്ങിയതായാണ് റിപ്പോർട്ട്. 
 

Follow Us:
Download App:
  • android
  • ios