Asianet News MalayalamAsianet News Malayalam

ഫ്ലാഷ് സെയിൽ നിരോധിക്കില്ല, അപ്രായോ​ഗിക ഡിസ്കൗണ്ട് പാടില്ല: ഇ-കൊമേഴ്സ് ചട്ടങ്ങൾ അടുത്ത മാസം അന്തിമമാകും

വിപണിയെ ദുരുപയോ​ഗപ്പെടുത്താനുളള കമ്പനികളുടെ നടപടികളെ തടയാനുളള വ്യവസ്ഥകൾ കരട് ചട്ടത്തിലുണ്ട്. 

e commerce policy change
Author
mumbai, First Published Jul 28, 2021, 12:46 PM IST

ദില്ലി: ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുളള ച‌‌ട്ടം ഓ​ഗസ്റ്റ് അവസാനത്തോടെ കേന്ദ്രം അന്തിമമാക്കും എന്ന് റിപ്പോർട്ടുകൾ. കരട് ചട്ടത്തിലെ പല വ്യവസ്ഥകളിലും ഇ-കൊമേഴ്സ് കമ്പനികൾ വ്യക്തത തേടിയിട്ടുണ്ട്. നിയമത്തിലെ പല വ്യവസ്ഥകളോടും ഉളള കമ്പനികളുടെ പ്രതികരണം നിലവിൽ കേന്ദ്ര സർക്കാർ വിലയിരുത്തുകയാണ്.  

വിപണിയെ ദുരുപയോ​ഗപ്പെടുത്താനുളള കമ്പനികളുടെ നടപടികളെ തടയാനുളള വ്യവസ്ഥകൾ കരട് ചട്ടത്തിലുണ്ട്. മുഖ്യ കംപ്ലെയിൻസ് ഉദ്യോ​ഗസ്ഥൻ, പരാതി പരിഹാരത്തിനുളള ​ഗ്രീവൻസ് ഓഫീസർ, നിയമ സംവിധാനങ്ങളുമായുളള ഏകോപനത്തിനായി പ്രവർത്തിക്കേണ്ട നോഡൽ ഓഫീസർ എന്നിവരെ കമ്പനി നിയമിക്കണമെന്നും കരട് ചട്ടം നിർദ്ദേശിക്കുന്നു.

നിശ്ചിത ഇടവേളകളിലും ഉത്സവ ദിവസങ്ങളിലും നടത്തുന്ന വിലക്കിഴിവ് ഉറപ്പാക്കുന്ന ഫ്ലാഷ് സെയിൽ നിരോധിക്കില്ല. എന്നാൽ, അപ്രായോ​ഗികമായ ഡിസ്കൗണ്ട് പ്രഖ്യാപിക്കൽ തടയാനും കരട് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.  

 

 

Follow Us:
Download App:
  • android
  • ios