Asianet News MalayalamAsianet News Malayalam

ഭക്ഷണവും സംഗീതവും ആഘോഷവുമായി തലസ്ഥാനത്ത് 'ഫ്‌ളീ മാര്‍ക്കറ്റ്'

രുചിവൈവിധ്യങ്ങള്‍ പകരുന്ന വിഭവങ്ങള്‍ക്കൊപ്പം സംഗീതം, ഷോപ്പിംഗ്, മാജിക് ഷോ. ലൈവ് പെര്‍ഫോമന്‍സുകള്‍ എന്നിവയെല്ലാം അടങ്ങിയതായിരിക്കും ഫ്‌ളീ മാര്‍ക്കറ്റ്. പ്രമുഖ റെസ്‌റ്റോറന്റുകളില്‍ നിന്നും, വീടുകളില്‍ നിന്നുമാണ് ഫ്‌ളീ മാര്‍ക്കറ്റിലേക്കുള്ള വിഭവങ്ങളെത്തിക്കുന്നത്. ഭക്ഷണം കഴിക്കുക മാത്രമല്ല, ആവശ്യാനുസരണം വാങ്ങിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.  

EAT at trivandrum and Sravia Ceremonies are joining hands to form an association named Food. Fun. Flea. first event in trivandrum
Author
Thiruvananthapuram, First Published Apr 25, 2019, 1:59 PM IST

തിരുവനന്തപുരം: ഭക്ഷണപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ വിരുന്നൊരുക്കാന്‍ തലസ്ഥാനത്ത് ഫ്‌ളീ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26,27, 28 തീയതികളില്‍ തൈക്കാട് പൊലീസ് ഗ്രൗണ്ടിലാണ് 'സമ്മര്‍ 19' എന്ന പേരില്‍ ഫ്‌ളീ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. 

രുചിവൈവിധ്യങ്ങള്‍ പകരുന്ന വിഭവങ്ങള്‍ക്കൊപ്പം സംഗീതം, ഷോപ്പിംഗ്, മാജിക് ഷോ. ലൈവ് പെര്‍ഫോമന്‍സുകള്‍ എന്നിവയെല്ലാം അടങ്ങിയതായിരിക്കും ഫ്‌ളീ മാര്‍ക്കറ്റ്. പ്രമുഖ റെസ്‌റ്റോറന്റുകളില്‍ നിന്നും, വീടുകളില്‍ നിന്നുമാണ് ഫ്‌ളീ മാര്‍ക്കറ്റിലേക്കുള്ള വിഭവങ്ങളെത്തിക്കുന്നത്. ഭക്ഷണം കഴിക്കുക മാത്രമല്ല, ആവശ്യാനുസരണം വാങ്ങിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. 

EAT at trivandrum and Sravia Ceremonies are joining hands to form an association named Food. Fun. Flea. first event in trivandrum

ഇതിനോടൊപ്പം 26ന് 'തകര' ബാന്‍ഡിന്റെ ലൈവ് ഷോ, 27ന് ജോബ് കുര്യനും സംഘവും അവതരിപ്പിക്കുന്ന ഷോ, 28ന് 'അമൃതം ഗമയ്' തുടങ്ങിയ പരിപാടികളും നടക്കും. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളാണ് സംഘാടകര്‍ ഇവിടെ ഒരുക്കുന്നത്. ആര്‍ടെക്ക് റിലേറ്റേഴ്സ് ആണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാര്‍. പ്രമുഖ ഫുഡ് ടെക് കമ്പനിയായ സ്വിഗ്ഗിയാണ് അസോസിയേറ്റ് സ്പോണ്‍സര്‍. 

EAT at trivandrum and Sravia Ceremonies are joining hands to form an association named Food. Fun. Flea. first event in trivandrum

'ഈറ്റ് അറ്റ് ട്രിവാന്‍ഡ്രം', 'സ്രാവിയ സെറിമണീസ്' എന്നിവരുടെ സംയുക്ത സംരഭമായ 'ഫുഡ് ഫണ്‍ ഫ്‌ളീ'യുടെ ആദ്യപരിപാടിക്കാണ് തലസ്ഥാനത്ത് തുടക്കമാകുന്നത്. ഇവര്‍ക്കൊപ്പം 'സ്റ്റൈല്‍ പ്ലസ്', 'മെഡിമിക്‌സ് ഹാന്‍ഡ്വാഷ്', 'ക്ലയന്റാസ്', 'ഫില്‍മി ഫുഡ്', '11 അവര്‍ പ്രൊഡക്ഷന്‍സ്', 'ഹവാമിസ്റ്റ്', 'സ്‌പെയ്‌സ്', 'സ്ട്രീറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ്' എന്നിവരും ഫ്‌ളീ മാര്‍ക്കറ്റുമായി സഹകരിക്കുന്നുണ്ട്. ഇത് ആദ്യമായാണ് വ്യത്യസ്തമായ 28 ഫുഡ് സ്റ്റാളുകള്‍  ഒരു കുടക്കീഴില്‍ ഒന്നിച്ച് അവതരിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios