കേസില്‍ ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്‍റെ80.45 ശതമാനം നഷ്ടമാണ് ഈടാക്കിയതെന്നാണ് എന്‍ഫോഴ്സ്മെന്‍റ് വിശദമാക്കുന്നത്. 

ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, മെഹുൽ ചോക്സി, നീരവ് മോദി എന്നിവരുടെ 18, 170 കോടി രൂപ വരുന്ന ആസ്തികൾ ഇഡി കണ്ടു കെട്ടി. ഇതിൽ 9371 കോടി രൂപ കേന്ദ്ര സർക്കാരിനും പൊതുമേഖല ബാങ്കുകൾക്കും കൈമാറിയെന്നും എൻഫോഴ്സ്മെന്‍റ് വ്യക്തമാക്കി. കേസില്‍ ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്‍റെ80.45 ശതമാനം നഷ്ടമാണ് ഈടാക്കിയതെന്നാണ് എന്‍ഫോഴ്സ്മെന്‍റ് വിശദമാക്കുന്നത്.

വിദേശത്തേക്കും ആഭ്യന്തര തലത്തിലും നടന്ന പണക്കൈമാറ്റത്തിന്‍റെ രേഖകളും ഇഡി കണ്ടെത്തിയെന്ന് വിശദമാക്കി. നിയമനടപടികള്‍ നേരിടാനായി ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികളും തുടരുകയാണ്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. 2016 മാര്‍ച്ച 2നാണ് മല്യ രാജ്യം വിട്ടത്. ചോക്സിയും മോദിയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13500 കോടി രൂപയുടെ സാമ്പത്തിക തിരിമറിയാണ് നടത്തിയത്. ഇവര്‍ 2018 ജനുവരിയിലാണ് രാജ്യം വിട്ടത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona