Asianet News MalayalamAsianet News Malayalam

'ടെസ്‍ലയ്ക്ക് ഇന്ത്യയിൽ കാറിറക്കണമെന്നുണ്ട്, പക്ഷെ...'; വൻ വിമർശനവുമായി ഇലോൺ മസ്ക്

കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രചാരം നേടിക്കൊടുക്കാൻ ലക്ഷ്യമിടുന്നതായി വാർത്തകളുണ്ടായിരുന്നു. 

elon musk blames high import duties on EVs in india
Author
New Delhi, First Published Jul 25, 2021, 10:18 PM IST

ദില്ലി: ലോകത്ത് ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ് നടത്തി മുന്നേറുകയാണ് ടെസ്‍ല കമ്പനി. ഇവരുടെ ഇന്ത്യയിലെ ലോഞ്ച് എന്നാകുമെന്ന് ഉറ്റുനോക്കിയിരിക്കുകയാണ് ഇവിടെയുള്ള വാഹനപ്രേമികൾ. കമ്പനിക്കും ഇന്ത്യയിൽ വാഹനം ലോഞ്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ വലിയൊരു തടസം മുന്നിലുണ്ട്.

ഇന്ത്യാക്കാരനായ യൂട്യൂബറിനോട് നടത്തിയ പ്രതികരണത്തിലാണ് ഇതേക്കുറിച്ച് ഇലോൺ മസ്ക് വെളിപ്പെടുത്തിയത്. ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യാൻ ഉയർന്ന നികുതി നൽകണമെന്നും ലോകത്ത് തന്നെ ഏറ്റവും വലിയ നികുതി നിരക്കാണ് ഇവിടുത്തേതെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളും ഡീസലും പോലെ തന്നെയാണ് ഇലക്ട്രിക് ഊർജ്ജത്തിലോടുന്ന വാഹനങ്ങളോടും ഇന്ത്യയിലെ സർക്കാരുകളുടെ നിലപാട്. അത് രാജ്യത്തെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളോട് ചേർന്നുപോകുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രചാരം നേടിക്കൊടുക്കാൻ ലക്ഷ്യമിടുന്നതായി വാർത്തകളുണ്ടായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് മേലുള്ള ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കേന്ദ്രസർക്കാർ കുറച്ചിരുന്നു. എന്നാൽ 125 ശതമാനമാണ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് അടക്കേണ്ട തീരുവ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios