Asianet News MalayalamAsianet News Malayalam

Elon Musk : ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായി ബന്ധം? പ്രതികരണവുമായി ഇലോൺ മസ്ക്

Elon Musk Reacts  ഇലോൺ മസ്കുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഇത്രയും നാൾ വന്നത് ബിസിനസ് വിവാദങ്ങളായിരുന്നെങ്കിൽ ഇതൽപ്പം വ്യത്യസ്തമാണ്. ഗൂഗിൾ സഹ സ്ഥാപകൻ സെർജി ബ്രിന്നുമായുള്ള ഇലോൺ മസ്കിന്റെ ദീർഘകാല സൗഹൃദം തകർന്നതിനെ ചൊല്ലിയുള്ളതാണ് എന്നൊക്കെയാണ് പ്രചരിക്കുന്നത്

Elon Musk Reacts To Report Of Affair With Google Co Founder s Wife
Author
America, First Published Jul 25, 2022, 8:17 PM IST

ഇലോൺ മസ്കുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഇത്രയും നാൾ വന്നത് ബിസിനസ് വിവാദങ്ങളായിരുന്നെങ്കിൽ ഇതൽപ്പം വ്യത്യസ്തമാണ്. ഗൂഗിൾ സഹ സ്ഥാപകൻ സെർജി ബ്രിന്നുമായുള്ള ഇലോൺ മസ്കിന്റെ ദീർഘകാല സൗഹൃദം തകർന്നതിനെ ചൊല്ലിയുള്ളതാണ് എന്നൊക്കെയാണ് പ്രചരിക്കുന്നത്. ബ്രിന്നിന്റെ ഭാര്യ നിക്കോൾ ഷനഹാനുമായി ഇലോൺ മസ്കിനുണ്ടായിരുന്ന ബന്ധമാണ് ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങൾക്ക് കാരണം എന്നാണ് പറയപ്പെടുന്നത്. തന്റെ സാമ്പത്തിക ഉപദേഷ്ടാക്കളോട് ഇലോൺ മസ്കിന്റെ കമ്പനികളിലെ ഓഹരികൾ വിറ്റഴിക്കാൻ ബ്രിൻ നിർദ്ദേശം നൽകിയെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ഈ വർഷം ആദ്യം ബ്രിന്നും ഭാര്യയും വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മാധ്യമ വാർത്തകളോട് രൂക്ഷമായാണ് മസ്ക് പ്രതികരിച്ചത്.  ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണം ആണെന്നാണ് ഇലോൺ മസ്ക് പറഞ്ഞത്. ഞാനും സെർജിയും സുഹൃത്തുക്കളാണ്, രാത്രി ഒരു പാർട്ടിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. മൂന്ന് വർഷത്തിനിടെ ഞാൻ നിക്കോളിനെ രണ്ട് തവണ മാത്രമാണ്. രണ്ട് തവണയും ചുറ്റും മറ്റ് നിരവധി ആളുകളും ഉണ്ടായിരുന്നു. അല്ലാതെ പ്രണയാർദ്രമായി ഒന്നുമില്ല- എന്നുമാണ് മസ്ക് ട്വീറ്റ് ചെയ്തത്.

നിക്കോൾ ഷനഹാനുമായി ഇലോൺ മസ്കിന്റെ ബന്ധം സംബന്ധിച്ച കാലമോ അതിന്റെ ആഴമോ ഒന്നും വ്യക്തമായി പുറത്തുവിടാതെ ആയിരുന്നു വാർത്തകൾ വന്നത്. 2021 ഡിസംബറിൽ മിയാമിയിൽ നടന്ന ഒരു പരിപാടിയിൽ വെച്ചാണ് ഈ ബന്ധം തുടങ്ങിയതെന്നായിരുന്നു വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ഈ വർഷം നടന്ന മറ്റൊരു പരിപാടിയിൽ മസ്ക് ബ്രിന്നിനോട് മുട്ടുകുത്തി ക്ഷമ യാചിച്ചെന്നും വാർത്തകളെത്തി.

തന്റെ പങ്കാളിയും ഗായികയുമായ ക്ലെയർ ബൗച്ചറുമായി ഇലോൺ മസ്കിന്റെ ബന്ധം 2021 സെപ്തംബറിലാണ് തകർന്നത്. ഇതിന് ശേഷമാണ് നിക്കോൾ ഷനഹാനുമായി ഇലോൺ മസ്കിന്റെ ബന്ധം തുടങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. മസ്കിന്റെ മാപ്പ് ബ്രിൻ അംഗീകരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios