Asianet News MalayalamAsianet News Malayalam

ഇപിഎഫ്ഒ: പുതിയ അം​ഗത്വത്തിൽ 13 ശതമാനത്തിലേറെ വർധന

വീണ്ടും പദ്ധതിയുടെ ഭാ​ഗമായി മാറിയവരുടെ എണ്ണം 92,864 ആയും വർധിച്ചു.  
 

epfo new entries April 2021
Author
New Delhi, First Published Jun 21, 2021, 7:55 PM IST

ദില്ലി: ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷൻ) പുതിയ അം​ഗങ്ങളുടെ എണ്ണത്തിൽ ഏപ്രിൽ മാസം 13.73 ശതമാനം വർധന. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ചിൽ 11.22 ലക്ഷം പേരായിരുന്നു പുതിയ അം​ഗങ്ങൾ. ഏപ്രിലിൽ ഇത് 12.76 ലക്ഷം പേരായി വർധിച്ചു.

മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഏപ്രിൽ മാസം പദ്ധതിയിൽ നിന്നും ഒഴിവായവരുടെ എണ്ണം 87,821 ആയി കുറഞ്ഞു. വീണ്ടും പദ്ധതിയുടെ ഭാ​ഗമായി മാറിയവരുടെ എണ്ണം 92,864 ആയും വർധിച്ചു.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios