ഇവാന്‍ജലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്‍റെ (ഇസാഫ്) വാര്‍ഷിക ആഘോഷം ഇന്ന് കൊച്ചി ലുലു കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ രണ്ടാം വാര്‍ഷികമാണ് ഇന്ന്. മന്ത്രി സി. രവീന്ദ്രനാഥാണ് ഉദ്ഘാടകന്‍. 

കൊച്ചി: യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) സംവിധാനത്തിന് മാത്രമായി പുതിയ മൊബൈല്‍ ആപ്പ് ഇസാഫ് ബാങ്ക് ഉടന്‍ പുറത്തിറക്കുമെന്ന് കെ. പോള്‍ തോമസ്. യുപിഐക്കായുളള പുതിയ സംവിധാനത്തിലൂടെ ബാങ്കിങ് അനുബന്ധ സേവനങ്ങള്‍ കൂടാതെ കോര്‍പ്പറേറ്റ് ബാങ്കിങ്, മര്‍ച്ചന്‍റ് പേയ്മെന്‍റ്, ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും. 

അടുത്ത മാര്‍ച്ചോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖകളുടെ എണ്ണം 500 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഇവാന്‍ജലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്‍റെ (ഇസാഫ്) വാര്‍ഷിക ആഘോഷം ഇന്ന് കൊച്ചി ലുലു കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ രണ്ടാം വാര്‍ഷികമാണ് ഇന്ന്. മന്ത്രി സി. രവീന്ദ്രനാഥാണ് ഉദ്ഘാടകന്‍.