കൊച്ചി- ബാം​ഗ്ലൂർ വ്യവസായ ഇടനാഴി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുളള നടപടികൾ ആരംഭിച്ചതായും വ്യവസായ മന്ത്രി പറഞ്ഞു.  

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ​ഗ്രേഡിം​ഗ് സമ്പ്രദായം ഏർപ്പെ‌ടുത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പരാതി പരിഹാര നിയമ സംവിധാനവും ഉപദേശക സമിതിയും രൂപീകരിക്കുമെന്നും രാജീവ് വ്യക്തമാക്കി. 

സർക്കാരിന്റെ സഹായം ഒറ്റയടിക്ക് നൽകി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കും. കൊച്ചി- ബാം​ഗ്ലൂർ വ്യവസായ ഇടനാഴി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുളള നടപടികൾ ആരംഭിച്ചതായും വ്യവസായ മന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona