Asianet News MalayalamAsianet News Malayalam

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശം, പാക്കേജ് 2 -3 ദിവസത്തിനകം ഉണ്ടായേക്കും: നിതിൻ ഗഡ്കരി

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് മാർച്ച് 27 ന് മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

expect financial package in 2-3 days words by Gadkari
Author
New Delhi, First Published May 11, 2020, 8:15 PM IST

ദില്ലി: വായ്പ തിരിച്ചടവ് സംബന്ധിച്ച് മൂന്ന് മാസത്തെ മൊറട്ടോറിയം ഉണ്ടായിരുന്നിട്ടും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രണ്ടു -മൂന്ന് ദിവസത്തിനുള്ളിൽ സർക്കാരിന് കൊവിഡ് -19 സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനായേക്കുമെന്നും അദ്ദേ​ഹം പറഞ്ഞു.

വ്യവസായങ്ങളോടൊപ്പം സർക്കാർ നിലകൊള്ളുന്നുണ്ടെങ്കിലും സർക്കാരിന്റെ പരിമിതികൾ മനസിലാക്കേണ്ടതുണ്ടെന്ന് എംഎസ്എംഇ- ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ​ഗഡ്കരി പറഞ്ഞു. മെ​ഗാ പാക്കേജുകൾ പ്രഖ്യാപിക്കുന്ന ജപ്പാന്റെയും യുഎസ്സിന്റെയും സമ്പദ്‍വ്യവസ്ഥ ഇന്ത്യയെക്കാൾ വലുതാണെന്നും ​ഗാഡ്കരി അഭിപ്രായപ്പെട്ടു.

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് മാർച്ച് 27 ന് മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

Read also: ആഘാതം 80% വരെ, ദശലക്ഷക്കണക്കിന് പേരുടെ വരുമാനം പോകും; യുഎൻ ഏജൻസിയുടെ റിപ്പോർട്ട്

Follow Us:
Download App:
  • android
  • ios