റിസർവ് ബാങ്കിന്റെ ഔദ്യോഗിക അവധിക്കാല കലണ്ടർ അനുസരിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്കുകൾക്ക് ജനുവരിയിൽ 16 അവധി ദിവസങ്ങൾ ഉണ്ടാകും.
പുതുവർഷം ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കുകളിൽ എത്തുന്നവർക്ക് ബാങ്ക് അവധികൾ കൂടി അറിഞ്ഞിരിക്കുന്നത് ഇടപാടുകൾ മുടക്കം വരാതെ നടത്താൻ ഉപകരിക്കും. റിസർവ് ബാങ്കിന്റെ ഔദ്യോഗിക അവധിക്കാല കലണ്ടർ അനുസരിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്കുകൾക്ക് ജനുവരിയിൽ 16 അവധി ദിവസങ്ങൾ ഉണ്ടാകും. രാജ്യവ്യാപകമായി 16 ദിവസം ബാങ്ക് ശാഖകൾ അടച്ചിടുമെന്നല്ല ഇതിനർത്ഥം. അവധികൾ പ്രദേശികമായുള്ളതുമാണ്.
2026 ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങൾ
ജനുവരി 1 പുതുവത്സര ദിനം/ഗാൻ-ങ്കായി
ജനുവരി 2 പുതുവത്സരാഘോഷം/മന്നം ജയന്തി
ജനുവരി 3 ഹസ്രത്ത് അലിയുടെ ജന്മദിനം
ജനുവരി 12 സ്വാമി വിവേകാനന്ദന്റെ ജന്മദിനം
ജനുവരി 14 മകര സംക്രാന്തി/മാഘ ബിഹു
ജനുവരി 15 ഉത്തരായനം/പുണ്യകാല/പൊങ്കൽ/മാഘേ/സംക്രാന്തി
ജനുവരി 16 തിരുവള്ളുവർ ദിനം
ജനുവരി 17 ഉഴവർ തിരുനാൾ
23 ജനുവരി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം
26 ജനുവരി റിപ്പബ്ലിക് ദിനം
